ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലിന്‍റെ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സ് മീറ്റ് ഏപ്രിലില്‍ നടക്കും

Update: 2024-03-01 15:50 GMT

ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദുബായിൽ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നു. ബി2ബി എക്‌സിബിഷൻ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഷോ (ജിജെഎസ്)യുടെ ഭാഗമായാണ് മീറ്റ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി നടന്ന നാല് പതിപ്പുകളുടെ തുടർച്ചയായാണ് ഇത്തരവണയും ജ്വല്ലറി മീറ്റ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ 2 മുതൽ ഏപ്രിൽ 5 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലാണ് അക്ഷയ തൃതീയ പതിപ്പ് സംഘടിപ്പിക്കുന്നത്.

പ്രദർശകർക്കും സന്ദർശകർക്കും പ്രദർശനം പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ജിജെസി ചെയർമാനും ജിജെഎസ് കൺവീനറുമായ സായം മെഹ്‌റ പറഞ്ഞു. അക്ഷയ തൃതീയ പതിപ്പിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജിജെസി വൈസ് ചെയർമാൻ രാജേഷ് റോക്‌ഡെ അറിയിച്ചു. മുൻനിര ചില്ലറ വ്യാപാരികൾ, മൊത്തക്കച്ചവടക്കാർ, നിർമ്മാതാക്കൾ, വ്യാപാരികൾ തുടങ്ങിയവരെ ഒരുമിച്ച് കൊണ്ടുവരികയാണെന്ന് ജിജെസി മുൻ ചെയർമാൻ നിതിൻ ഖണ്ഡേൽവാൾ പറഞ്ഞു. ദുബായ് നല്‍കുന്ന പിന്തുണ വലുതാണെന്ന് ജിജെസി ഡയറക്ടർ അബ്ദുൾ നാസറും പറഞ്ഞു.

2,50,000ത്തിലധികം ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പ്രദർശനത്തില്‍ 400 ലധികം പ്രദർശകർ പങ്കെടുക്കും. ഇതിന്‍റെ ഭാഗമായി ഇന്ത്യയിലുടനീളം 100-ലധികം റോഡ് ഷോകൾ നടത്തി, കൂടാതെ യുഎഇ, ഖത്തർ, ദുബായ്, ബംഗ്ലാദേശ് തുടങ്ങിയ പ്രധാന അന്താരാഷ്ട്ര വിപണികളിൽ ജ്വല്ലേഴ്‌സ് മീറ്റും സംഘടിപ്പിക്കും. ആഭ്യന്തര അന്തർദേശീയ വിപണിയില്‍ നിന്നുളള 15000 ലധികം പേർ പ്രദർശനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇതോടനുബന്ധിച്ച് വ്യവസായ രംഗത്തെ പ്രമുഖരുടെ ട്രെൻഡ് ചർച്ചകളും വിദ്യാഭ്യാസ സെമിനാറുകളും നടക്കും.

Tags:    

Similar News