അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ-ഇ​ന്ത്യ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം

Update: 2024-02-24 05:27 GMT

അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ ഫെ​സ്റ്റി​വ​ലി​ന് ഉ​ജ്ജ്വ​ല തു​ട​ക്കം. മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷൻ അ​മ​ർ​നാ​ഥ് ഉ​ദ്​​ഘാ​ട​നം ചെ​യ്‌​തു. ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ മു​സ​ല്ലം ബി​ൻ​ഹാം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ഴു​വ​ൻ ഇ​ന്ത്യ​ൻ പ്ര​വാ​സ സ​മൂ​ഹ​ത്തെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ഫെ​സ്റ്റി​വ​ലി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളെ​യും ഭാ​ഷ​ക​ളെ​യും കോ​ർ​ത്തി​ണ​ക്കി​യു​ള്ള വി​വി​ധ ക​ലാ സാം​സ്‌​കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ, വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ മൂ​ന്നു രാ​ത്രി​ക​ളി​ലാ​യി വേ​ദി​യി​ൽ ന​ട​ക്കും.

ആ​ഘോ​ഷ ദി​ന​ങ്ങ​ളി​ൽ വൈ​കീ​ട്ട് ആ​റു മു​ത​ൽ 11 മ​ണി​വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ വി​പ​ണ​ന സ്റ്റാ​ളു​ക​ൾ, വി​വി​ധ വി​ദ്യാ​ഭ്യാ​സ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ, വ​നി​ത കൂ​ട്ടാ​യ്മ​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പാ​ച​ക വി​ഭ​വ​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ തു​ട​ങ്ങി​യ​വ ഫെ​സ്റ്റി​ന് മി​ക​വേ​കും. ഐ.​എ​സ്.​സി പ്ര​സി​ഡ​ന്‍റ്​ ടി.​വി.​എ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ പി.​പി. സ്വാ​ഗ​തം പ​റ​ഞ്ഞു.

അ​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ലി​ദ് പാ​ഷ ന​ന്ദി​യും പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന അ​ഷ്‌​റ​ഫ്‌ പ​ള്ളി​ക്ക​ണ്ട​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സ​മ്മാ​ന കൂ​പ്പ​ണു​ക​ളി​ൽ ഒ​ന്നാം സ​മ്മാ​ന​മാ​യ കാ​ർ ഉ​ൾ​പ്പെ​ടെ 25 ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും മേ​ള​യി​ൽ വി​ത​ര​ണം ചെ​യ്യും. കോ​വി​ഡി​നു ശേ​ഷം പു​ന​രാ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ ഫെ​സ്റ്റി​വ​ലി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്കാ​ണ്. ഫെ​സ്റ്റി​വ​ൽ ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും.

Tags:    

Similar News