ശാരീരിക പരിമിതികളെ അതിജീവിച്ച് എബിലിറ്റി ഫൗണ്ടേഷൻ കലാകാരികൾ ദുബായിലെത്തുന്നു

Update: 2024-02-25 10:54 GMT

ശാരീരിക പരിമിതികളെ അതിജീവിച്ച് കലാ പ്രകടനം നടത്താൻ മലപ്പുറം പുളിക്കലിലെ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡിലെ കലാകാരികൾ ദുബായിലേക്ക് എത്തുന്നു. 2024 മാർച്ച് 2 തിയ്യതി ഞായറാഴ്ച ദുബായ് വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കുന്ന "സ്നേഹ സ്പർശം" എന്ന പരിപാടിയിലാണ് അവർ അവതരണം നടത്തുക.

എബിലിറ്റി ഫൗണ്ടേഷനിലെ കലാകാരികൾ കോൽക്കളി, ഒപ്പന, ഗാനാലാപനം തുടങ്ങി വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിക്കും. സിനിമ പിന്നണി ഗായിക സിന്ധു പ്രേമകുമാർ, ഗായകൻ അലി അക്ബർ തുടങ്ങിയവരുടെ ഗാനസന്ധ്യയും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. ഇത് സംബന്ധിച്ചുള്ള ബ്രോഷർ പ്രകാശനം ദുബായിൽ നടന്നു.ശംസുദ്ധീൻ നെല്ലറ, പി.കെ. അൻവർ നഹാ, പി.ടി. മുനീർ, ഫഹിയാസ്, ഉബൈദ്, ഹക്കീം വാഴക്കാല, യൂനസ് തണൽ, ബഷീർ ബെല്ലോ, ഷഫീൽ കണ്ണൂർ, ജാഫർ മാനു, അയ്യുബ് കല്ലട, സാലിം, മുഹമ്മദ് കെ. മാനുട്ടി, നൗഷാദ് അപ്പോടെക്, ഉസ്മാൻ ജാസ്, ഫാസിൽ ക്ലാസിക്, അഖിൽ മുആദ് തുടങ്ങിയവർ സംബന്ധിച്ചു.

2009ൽ മലപ്പുറം ജില്ലയിലെ പുളിക്കലിൽ ആരംഭിച്ച എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡ്, ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ തുല്യ അവസരങ്ങൾ ലഭ്യമാക്കാൻ പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ്.സംരംഭകനും കലാ ആസ്വാദകനുമായ ശംസുദ്ധീൻ നെല്ലറ കഴിഞ്ഞ വർഷം ഇവിടെ സന്ദർശനം നടത്തിയിരുന്നു.അന്ന് ഇവിടെയുള്ള കുട്ടികൾ ദുബൈയിൽ കലാ പ്രകടനങ്ങൾ നടത്താൻ അദ്ദേഹത്തോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.അങ്ങനെയാണ് ദുബായിൽ ഇവർക്ക് വേദി ഒരുങ്ങുന്നത്.

Tags:    

Similar News