ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ കാപ്പാട് സ്വദേശി ഒമാനിലെ മത്രയില്‍ നിര്യാതനായി. മത്ര ഗോള്‍ഡ് സൂഖില്‍ കഫ്റ്റീരിയ ജീവനക്കാരനായ മുഹമ്മദ് അലിയാണ് മരിച്ചത്. 54 വയസായിരുന്നു. കാപ്പാട് ചേലോറ തയ്യില്‍ വളപ്പില്‍ ‘ബൈതുല്‍ഹംദി’ ലാണ് താമസം. പിതാവ്: മൊയ്തീന്‍. മാതാവ്:ഫത്തീവി. ഭാര്യ: നുസ്രത്ത്. മക്കൾ: മുഫീദ്, ഫിദ, നദ