മലയാളി പ്ലസ് ടു വിദ്യാർഥി അജ്മാനിലെ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കുണ്ടറ പെരിനാട് ചിറ്റയം നെല്ലിവിള തെക്കതിൽ പൗലോസ്–ആശ ദമ്പതികളുടെ മകൻ റൂബൻ പൗലോസ് (സച്ചു–17) ആണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടടുത്ത് അജ്മാൻ കരാമയിലായിരുന്നു സംഭവം. സ്വകാര്യ സ്കൂളിലാണ് പ്ലസ് ടുവിന് പഠിക്കുന്നത്. സഹോദരിമാർ: റൂത്ത് സൂസൻ പൗലോസ്, റുബിന സൂസൻ പൗലോസ്. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി എം.എം.ജോണിന്‍റെ ഭാര്യാ സഹോദരി പുത്രനാണ്. കെട്ടിടത്തിൽ നിന്ന് എങ്ങനെയാണ് വീണതെന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം നടന്നുവരുന്നു. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.