ഇസ്രയേൽ - ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയുമായി ഇസ്രയേൽ. മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുലയാണ് ഇസ്രയേൽ മുന്നോട്ടുവച്ചിരിക്കുന്നത്. സമ്പൂർണ വെടിനിർത്തൽ, ഇസ്രയേൽ സൈനിക പിന്മാറ്റം, ബന്ദികളുടെ മോചനം തുടങ്ങിയ കാര്യങ്ങൾ ആദ്യഘട്ടത്തിൽ നടപ്പാക്കും. ഗാസയ്ക്ക് ദിവസേന 600 ട്രക്കുകളിൽ ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും എത്തിക്കും. ഖത്തർ വഴിയാണ് ഹമാസിനെ നിർദേശങ്ങൾ അറിയിച്ചിരിക്കുന്നത്.
അമേരിക്കൻ നയതന്ത്രശ്രമങ്ങളുടെ ഫലമായാണ് പുതിയ നിർദേശങ്ങളുമായി ഇസ്രയേൽ രംഗത്തെത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഒപ്പം വെടിനിർത്തൽ ഉപാധികൾ അംഗീകരിക്കാൻ ഇരുവിഭാഗവും തയ്യാറാകണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.