കാറ്റുകൊള്ളാൻ വന്നതാ സാറേ...; സീലിംഗ് ഫാനിൽ മൂർഖൻ ചുറ്റി; പിന്നെ ഫാനിൽ ചുറ്റിക്കളിച്ച് 'ഉഗ്രപ്രതാപി'

Update: 2024-02-03 11:10 GMT

മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ധാരാളം വിവിധ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആരെയും പേടിപ്പെടുത്തുന്നതായിരുന്നു. മുറിക്കുള്ളിലെ സീലിംഗ് ഫാനിൽ മൂർഖൻ ചുറ്റിക്കിടന്ന ദൃശ്യങ്ങളാണ് വൈറലായത്. പഴക്കമുള്ള ഫാനിൽ ചുറ്റിയ 'ഉഗ്രപ്രതാവി'യുടെ ചലനങ്ങളിൽ ഫാൻ തകർന്നു താഴെ വീഴുമോ എന്ന സംശയം ജനിപ്പിക്കുന്നതുമായി. ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കാണുകയും പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത്.

ഇത്തരം ആശങ്കാജനകമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വീടുകളിലും പരിസരങ്ങളിലും ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു. പാമ്പിൻറെ സാന്നിധ്യമുള്ള മേഖലകളിൽ കൂടുതൽ കാര്യക്ഷമമായ പരിസര നിരീക്ഷണം വേണമെന്നും പ്രതികരണങ്ങൾ.  ഈ ദൃശ്യങ്ങൾ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. ചന്ദ്രശേഖരൻ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Tags:    

Similar News