ഒരു വല്ലാത്ത സ്ഥാനാർഥി; 20 മത്സരം 20 തോൽവി, ഇനിയും അങ്കത്തിന് തയാറെന്ന് 78കാരൻ

Update: 2023-11-07 09:15 GMT

രാജ്യത്തെ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ലാ​ണ്. ഛത്തീ​സ്‌​ഗ​ഡിലും മി​സോ​റാ​മിലും ഇ​ന്നാണ് വോട്ടെടുപ്പ്. അതേസമയം, തെരഞ്ഞെടുപ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ചൂടിലാണ് രാ​ജ​സ്ഥാ​ന്‍. രാജസ്ഥാനിൽനിന്നുള്ള ഒരു സ്ഥാനാർഥിയുടെ വിശേഷങ്ങളാണ് മാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്. 78കാരനായ തീതർ സിംഗ് എന്ന സ്വതന്ത്ര സ്ഥാനാർഥിയാണ് വൻ തരംഗമായി മാറിയത്.

1970 മു​ത​ല്‍ രാ​ജ​സ്ഥാ​നി​ല്‍ ന​ട​ന്ന എ​ല്ലാ നി​യ​മ​സ​ഭ-ലോക്സഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളിൽ സിംഗ് മ​ത്സ​രിച്ചിട്ടുണ്ട്. 10 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും 10 ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും തീ​ത​ര്‍ മ​ത്സ​രി​ച്ചു. മ​ത്സ​രിച്ച 20 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഒ​ന്നി​ല്‍പ്പോലും ജ​യി​ച്ചിട്ടുമില്ല. പിന്നെയെന്തിനാണ് മത്സരമെന്നു ചോദിച്ചാൽ തീതർ സിംഗ് പറയും- "എന്‍റെ മത്സരം അവകാശങ്ങൾക്കു വേണ്ടിയുള്ളതാണ്.

താ​ന്‍ ഉൾപ്പെടുന്ന ജ​ന​സ​മൂ​ഹ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ വേ​ണ്ടി. അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​നു​ള്ള ആ​യു​ധ​മാ​ണിത്. പ്രായം വ​ര്‍​ധിച്ചു, എന്നാലും ​ആ​ഗ്ര​ഹങ്ങൾക്കു മ​ങ്ങ​ലേ​റ്റി​ട്ടില്ല.'

ദളിത് വിഭാഗത്തിൽപ്പെട്ട വ്യക്തിയാണ് തീതർ. 1970ക​ളി​ല്‍ തീതർ ഉൾപ്പെടെ നി​ര​വ​ധി പേ​ര്‍​ക്ക് ക​നാ​ല്‍ ക​മാ​ന്‍​ഡ് ഏ​രി​യ​യി​ല്‍ ഭൂ​മി ന​ഷ്‌​ട​പ്പെ​ട്ടി​രു​ന്നു. പാവപ്പെട്ട തൊഴിലാളികൾക്കും ഭൂ​മിയില്ലാത്തവർക്കും സ​ര്‍​ക്കാ​ര്‍ ഭൂ​മി അ​നു​വ​ദി​ക്കണമെന്നാണ് ഇവിടത്തെ ജനങ്ങളുടെ ആവശ്യം. ഈ ആവശ്യങ്ങളുമായാണ് തീതർ ആദ്യമായി മത്സരത്തിനിറങ്ങുന്നത്. തൊഴിലുറപ്പു തൊഴിലാളിയായ തീതർ സിംഗ് ഗംഗാനഗർ ജില്ലയിലെ ക​ര​ണ്‍​പു​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലാണ് ഇത്തവണ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ന​വം​ബ​ര്‍ അ​വ​സാ​നം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സിംഗ് തന്‍റെ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൊ​ഴു​പ്പി​ക്കു​ക​യാ​ണ്.

Tags:    

Similar News