ഞാൻ മുണ്ടുടുത്തപ്പോൾ ആണുങ്ങൾ കൂവി; കനി കുസൃതി

Update: 2023-09-20 05:06 GMT

സാമൂഹിക വിമർശകൻ മൈത്രേയന്റെയും ഡോക്ടർ ജയശ്രീയുടെയും മകളാണ് നടി കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ കിടപ്പറ രംഗങ്ങൾ വലിയ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയെങ്കിലും ഒരു നടി എന്ന നിലയിൽ അവർ അതിനെ സധൈര്യം നേരിട്ടു. ഇപ്പോൾ മുണ്ടുടുത്ത് യാത്ര ചെയ്ത കാലത്തെ ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് കനി.

ഈ രാജ്യവും ഭരണഘടനയും അനുവദിച്ചു തരുന്ന സ്വാതന്ത്ര്യം എനിക്കുണ്ടെന്ന് കനി. 'അവിടെ ഞാൻ എന്റെ ഇഷ്ടം പറയുന്നു. ഇത് ഞാൻ പറയുന്നതുകൊണ്ട് ഇവിടെ എന്തെങ്കിലും ഇംപാക്ട് ഉണ്ടാക്കുമെന്നോ അല്ലെങ്കിൽ ചിലർക്ക് ദേഷ്യം വരുമെന്നോ ഒന്നും ഞാൻ ആലോചിക്കുന്നില്ല.

അതേസമയം ഞാൻ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരെ ദേഷ്യപ്പെടുത്തുന്നതായി ഞാൻ മനസിലാക്കുന്നുണ്ട്. ഞാൻ ആദ്യമായി മുണ്ടുടുത്ത് പോയപ്പോൾ ഉള്ളൂരും പാളയത്തുമൊക്കെയുള്ള ചില ആണുങ്ങൾ കൂവുന്നുണ്ടായിരുന്നു. ബസിലാണ് ഞാൻ പോകുന്നത്. ഓട്ടോയ്ക്ക് പോകാൻ പൈസ പോലുമില്ല. അവർ ശരിക്കും എന്നെ നോക്കി കൂവി. കൂവുന്നവർ കൂവട്ടെ എന്നു ഞാനും വിചാരിച്ചു' കനി പറഞ്ഞു.

Tags:    

Similar News