സിനിമയില്‍ അഭിനയിച്ചതിന് ജയപ്രദയ്ക്ക് ആദ്യം കിട്ടിയ പ്രതിഫലം 10 രൂപ!

Update: 2023-07-07 13:01 GMT

മലയാള സിനിമ തനിക്കെന്നും പ്രിയപ്പെട്ടതാണെന്നു സുന്ദരിമാരില്‍ സുന്ദരിയായ നടി ജയപ്രദ പറഞ്ഞു. വളരെ കുറച്ചു സിനിമകളാണു ചെയ്തതെങ്കിലും മികച്ച കഥാപാത്രങ്ങളായിരുന്നു ജയപ്രദയ്ക്കു ലഭിച്ചത്. മമ്മൂട്ടിയോടൊപ്പം ഇനിയും കഥ തുടരും, മോഹന്‍ലാലിനൊപ്പം ദേവദൂതന്‍, പ്രണയം എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാണ്. ഈ സ്‌നേഹത്തീരത്ത് എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ അമ്മയായി അഭിനയിച്ചു താരം. കിണര്‍ ആണ് താരത്തിന്റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

ജയപ്രദയ്ക്കു ആദ്യം ലഭിച്ച പ്രതിഫലം പത്തു രൂപയായിരുന്നു. ഒരു ഇന്റര്‍വ്യൂവിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആദ്യ ചിത്രത്തിലേതു ചെറിയ റോളായിരുന്നു. മാത്രമല്ല ഞാനന്നു കുട്ടിയുമായിരുന്നു. സിനിമയില്‍ അഭിനയിച്ചാല്‍ ഇത്ര രൂപ കിട്ടും. അല്ലെങ്കില്‍ പണം ചോദിച്ചു വാങ്ങണം എന്നൊന്നും അറിയില്ല. അവര്‍ പറഞ്ഞതുപോലെ അഭിനയിച്ചു. കുട്ടിയല്ലേ ആദ്യമായി ചെയ്ത വര്‍ക്കല്ലേ എന്നൊക്കെ പറഞ്ഞു തന്ന രൂപ വാങ്ങി. പക്ഷേ, എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ആ സിനിമയെന്നും ജയപ്രദ പറഞ്ഞു.

Tags:    

Similar News