നസീർ സാറിന്‍റെ നായികയായി അഭിനയിച്ചു, അന്നെനിക്ക് സാറിന്‍റെ കൊച്ചുമകളുടെ പ്രായമേ ഉള്ളൂ: പൂർണിമ

Update: 2024-09-16 07:29 GMT

ഒരു കാലത്തു തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു പൂർണിമ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ താരം മലയാളക്കരയുടെ പ്രിയ താരമായി മാറി. തുടർന്ന്, മലയാളത്തിൽ നിരവധി സിനിമകൾ. തന്‍റെ നായകന്മാരെക്കുറിച്ച് പൂർണിമ പറഞ്ഞത് ഇങ്ങനെയായിരുന്നു:

"ആ​ദ്യ നാ​യ​ക​ൻ ശ​ങ്ക​ർ ആ​യി​രു​ന്നു. പി​ന്നീ​ട് സു​കു​മാ​ര​ൻ, സോ​മ​ൻ, മ​മ്മൂ​ട്ടി, ബാ​ല​ച​ന്ദ്ര​മേ​നോ​ൻ, ഭ​ര​ത് ഗോ​പി, അം​ബ​രീ​ഷ്, ആ​മോ​ൽ പാ​ലേ​ക്ക​ർ, രാ​ജ്കു​മാ​ർ, നെ​ടു​മു​ടി വേ​ണു തു​ട​ങ്ങി​യ​വ​രു​ടെ​യെ​ല്ലാം നാ​യി​ക​യാ​യെ​ങ്കി​ലും കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നി​ച്ച​ത് മോ​ഹ​ൻ​ലാ​ലു​മാ​യി​ട്ടാ​ണ്. ന​സീ​ർ​സാ​റി​നും മ​ധു​സാ​റി​നു​മൊ​പ്പം അ​ഭി​ന​യി​ക്കാ​നു​ള്ള ഭാ​ഗ്യം ഉ​ണ്ടാ​യി. ‌

ന​സീ​ർ​സാ​റി​ന്‍റെ കാ​മു​കി​യാ​യും ഒ​രു ചി​ത്ര​ത്തി​ൽ വേ​ഷ​മി​ട്ടു. സ​ത്യ​ത്തി​ൽ സാ​റി​ന്‍റെ മ​ക​ളു​ടെ മ​ക​ളാ​കാ​നു​ള്ള പ്രാ​യ​മേ എ​നി​ക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​ത്ര​ക്കും ചെ​റു​പ്പ​ത്തി​ൽ ന​സീ​ർ സാ​റി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കുമ്പോ​ൾ ഒ​രു ച​മ്മ​ലു​ണ്ടാ​യി​രു​ന്നു. അ​പ്പോ​ഴൊ​ക്കെ സാ​ർ പ​റ​യും, ഇ​ത് അ​ഭി​ന​യ​മാ​ണ് കു​ട്ടി, ഇ​വി​ടെ ന​സീ​റും പൂ​ർ​ണി​മ​യു​മി​ല്ല, ക​ഥാ​പ്രാ​ത്ര​ങ്ങ​ളേ​യു​ള്ളൂ എ​ന്ന്.

ഒ​രു ആ​ർ​ട്ടി​സ്റ്റി​ന്‍റെ പ്രാ​യ​വും ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്രാ​യ​വു​മാ​യി ത​ട്ടി​ച്ചു നോ​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. അ​ഭി​ന​യ​പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​മാ​ണെ​ങ്കി​ൽ അ​തൊ​രു ച​ല​ഞ്ചാ​യി എ​ടു​ത്താ​ൽ അ​തി​ന് ഒ​രു പൂ​ർ​ണ​ത ഉ​ണ്ടാ​കും എ​ന്നാ​ണ് എ​ന്‍റെ അ​നു​ഭ​വം. പ​ത്തൊ​ൻ​പ​തു വ​യ​സു​ള്ള​പ്പോ​ഴാ​ണ് ഞാ​ൻ അ​മ്മ വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച​ത്. ഓ​ള​ങ്ങ​ൾ, എ​ന്‍റെ മാ​മാ​ട്ടി​ക്കു​ട്ടി​യ​മ്മ​യ്ക്ക്, ആ ​രാ​ത്രി തു​ട​ങ്ങി പ​ല ചി​ത്ര​ങ്ങ​ളി​ലും ഞാ​ൻ അ​മ്മ വേ​ഷ​ങ്ങ​ളാ​ണ് അ​ഭി​ന​യി​ച്ച​ത്. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രാ​യം ഒ​രു മാ​ന​ദ​ണ്ഡ​മാ​ക്ക​രു​തെ​ന്നാ​ണ് എ​ന്‍റെ അ​ഭി​പ്രാ​യം. അ​പ്പോ​ൾ മാ​ത്ര​മേ ന​മു​ക്കു വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ൾ ചെ​യ്യാ​നാ​കൂ'- പൂർണി പറഞ്ഞു.

Tags:    

Similar News