'ഒരുപാട് എതിർപ്പുകൾ നേരിട്ടിരുന്നു, സിനിമയിൽ അഭിനയിക്കുന്നത് കുറഞ്ഞതിന് പിന്നിൽ ഒരാൾ മാത്രം'; ഉഷ പറയുന്നു

Update: 2024-08-03 10:02 GMT

മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഉഷ. ഒട്ടേറേ മലയാളം സിനിമകളിൽ അഭിനയിച്ച താരത്തെ മലയാളികൾ നെഞ്ചിലേറ്റുന്നത് മോഹൻലാലിന്റെ 'കിരീടം' എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോഴും ഉഷയെക്കുറിച്ച് അറിയാൻ ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ താരം ചില കാര്യങ്ങൾ തുറന്നപറഞ്ഞിരിക്കുകയാണ്.

'ആദ്യമൊന്നും അഭിനയിക്കാൻ താൽപര്യമില്ലായിരുന്നു. നൃത്തത്തിനോടായിരുന്നു പ്രിയം. അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ ഉമ്മയും വാപ്പയും ഒരുപാട് സന്തോഷിച്ചു. ഒരു നായികയാകുന്നതിന് വലിയ ടെൻഷൻ ഉണ്ടായിരുന്നു. എല്ലാവരും തിരിച്ചറിയുന്നത് എനിക്ക് ഇഷ്ടമുളള കാര്യമായിരുന്നില്ല. കൂടുതൽ ഷോട്ടുകൾ ചെയ്യുമ്പോഴും ആദ്യ ടേക്കിൽ​ തന്നെ ശരിയാകുമായിരുന്നു. എന്റെ ജീവിതത്തിൽ എല്ലാ കാര്യങ്ങൾക്കും പിന്തുണ നൽകിയത് വാപ്പയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷമാണ് സിനിമയിൽ അഭിനയിക്കുന്നത് കുറഞ്ഞത്. എന്റെ നിഴലുപോലെ നടന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നു. വാപ്പ മരിക്കുന്നതിന് മുൻപാണ് എന്റെ വിവാഹം നിശ്ചയിച്ചത്.

എന്റെ സഹോദരന്റെ സുഹൃത്തായിരുന്നു അത്. പക്ഷെ അതിൽ നിന്നും ഞാൻ പിൻമാറുകയായിരുന്നു. അടുത്ത സുഹൃത്തുക്കളും ആ വിവാഹത്തിൽ നിന്നും എന്നെ പിൻതിരിപ്പിക്കുകയായിരുന്നു. വാപ്പ മരിച്ചപ്പോഴും അദ്ദേഹം വീട്ടിൽ വന്നു. സിനിമയിൽ എത്തിയതിനുശേഷമാണ് ഹസീന എന്ന പേരുമാ​റ്റിയത്. ഉഷ എന്നാണ് പേര് മാ​റ്റിയത്. മതപരമായി ഏറെ വിശ്വാസമുളള ഒരു കുടുംബത്തിൽ നിന്ന് സിനിമയിൽ എത്തിയപ്പോൾ ആദ്യം ഒരുപാട് എതിർപ്പുകൾ നേരിട്ടിരുന്നു.എല്ലാവരും പിണങ്ങി. പ്രശസ്തി ലഭിച്ചപ്പോൾ അതൊക്കെ ശരിയായി'- ഉഷ പറഞ്ഞു.

Tags:    

Similar News