'ജീവിതത്തിനിടയില്‍ ആകെ പേടി ഉണ്ടാക്കുന്ന ഒരേ ഒരു കാര്യം, തന്റെ അച്ഛനും അങ്ങനെ'; സീമ പറഞ്ഞത്

Update: 2025-01-12 11:41 GMT

ഇത്രയും കാലത്തെ തന്റെ ജീവിതത്തിനിടയില്‍ ആകെ പേടി ഉണ്ടാക്കുന്ന ഒരേ ഒരു കാര്യത്തെ പറ്റി നടി സീമ വെളിപ്പെടുത്തിയ കാര്യങ്ങള്‍ വൈറലാവുകയാണ് ഇപ്പോള്‍. മനോരമ നല്‍കിയ റിപ്പോര്‍ട്ടിലൂടെയാണ് തന്റെ പേടികളെ കുറിച്ച് സീമ പറഞ്ഞിരിക്കുന്നത്.

'ചെറിയ പ്രായത്തില്‍ അച്ഛന്‍ പിരിഞ്ഞു പോയതിന്റെ ദുഃഖം പോലും കാലം ഇടപെട്ട് പരിഹരിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അച്ഛന്‍ അന്വേഷിച്ചു വന്നു. ഇടയ്ക്കിടെ അദ്ദേഹം എന്നെ കാണാനായി വന്നു. ഒരിക്കല്‍ അച്ഛന്‍ അദ്ദേഹത്തിന്റെ കൂടെ വരണമെന്ന് എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം എന്നെയും പൊന്ന് പോലെ നോക്കാമെന്നായിരുന്നു പറഞ്ഞത്.

അച്ഛന്റെ കൂടെ പോകണമെങ്കില്‍ പോകാം, മോളുടെ ഇഷ്ടം പോലെ ചെയ്‌തോളാനാണ് അമ്മ പറഞ്ഞത്. എന്നാല്‍ അച്ഛന് വേറെ കുടുംബവും കുട്ടികളും ഉള്ളതിനാല്‍ ഞാന്‍ പോയാല്‍ അമ്മയ്ക്ക് ആരുമില്ലാതെയാവും. ഒരുകാലത്ത് അച്ഛന്‍ ഞങ്ങളെ കൈവിട്ടു പോയപ്പോള്‍ എനിക്ക് താങ്ങും തണലുമായി നിന്ന അമ്മയെ തനിച്ചാക്കി ഒരു സൗഭാഗ്യവും വേണ്ടെന്ന് തീരുമാനിച്ചു.

പിന്നീട് സംവിധായകന്‍ ഐ വി ശശിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് അറിഞ്ഞപ്പോഴും അച്ഛന്‍ എതിര്‍ത്തു. അദ്ദേഹത്തെ വിവാഹം കഴിക്കരുതെന്ന് പറയാനുള്ള കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍ 'മോളെ നമ്മള്‍ നമ്പ്യാര്‍മാരാണ്' ആണെന്ന് പറഞ്ഞു. പക്ഷേ മനുഷ്യരല്ലേ അച്ഛാ എന്ന് തിരിച്ചു പറഞ്ഞു. ശശിയേട്ടനും ഒരു മനുഷ്യനാണ്. ലക്ഷക്കണക്കിന് ആളുകള്‍ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നയാള്‍. അതിലുപരി അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഇന്ന് കാണുന്ന ഈ സിനിമ ഉണ്ടാകുമായിരുന്നില്ല. ഈ ഉറച്ച തീരുമാനമായിരുന്നു ആ വിവാഹത്തിലേക്ക് എത്തിയത്.

ഒന്നിനെയും ഭയന്നില്ലെങ്കിലും സീമയെ ഭയപ്പെടുത്തുന്നത് മൃതദേഹങ്ങളാണ്. റോഡിലൂടെ ഏതെങ്കിലും യാത്ര കണ്ടാല്‍ ഉടന്‍ ഓടി അടുത്തുള്ള വീട്ടില്‍ കയറി ഒളിക്കും. മുഖമുയര്‍ത്തി ഒന്ന് നോക്കാന്‍ പോലും ധൈര്യമില്ല. തന്റെ അച്ഛനും സമാനമായ പേടിയുണ്ട്. ഒരിക്കല്‍ തന്നെ കാണാന്‍ വരാമെന്ന് പറഞ്ഞെങ്കിലും അച്ഛന്‍ വൈകിയാണ് വന്നത്. കാരണം അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ നേരം റോഡിലൂടെ ഒരു ശവം കൊണ്ടു പോകുന്നത് കണ്ടത്. അത് കണ്ടതും അച്ഛന്‍ ഓടി വീട്ടില്‍ കയറി. ചില കാര്യങ്ങള്‍ പാരമ്പര്യമായിട്ടും കിട്ടുമെന്നാണ് സീമ പറഞ്ഞത്.

Tags:    

Similar News