തിരുവൈരാണിക്കുളം ശിവക്ഷേത്രത്തില്‍ തൊഴാനെത്തി നടി അമല പോള്‍; ക്ഷേത്ര ഭാരവാഹികൾ അകത്തു കയറാൻ അനുവദിച്ചില്ല
മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ ഒരു ശിവക്ഷേത്രമാണ് തിരുവൈരാണിക്കുളം. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇവിടെ നട തുറന്ന് പൂജയും മറ്റ് അനുഷ്ടാനങ്ങളും നടക്കാറ് പതിവ് . ഈ സമയത്ത് അനിയന്ത്രിതമായ ഭക്ത ജന തിരക്കും ഇവിടെ അനുഭവപ്പെടാറുണ്ട്. ജനുവരി പകുതിയോടെ പതിവ് പോലെ ഈ വർഷവും നട തുറക്കുകയുണ്ടായി.ഇത്തവണ ഒരു വിശേഷ ഭക്ത കൂടി തിരുവൈരാണിക്കുളത്തു ദര്ശനത്തിനെത്തിയിരുന്നു.
തെന്നിന്ത്യയിലെ സുപ്രസിദ്ധ നായികാ നടി അമല പോളായിരുന്നു തൊഴാനെത്തിയത്. അന്യ മതസ്ഥയായ അമല ദര്ശനത്തിനെത്തുന്നുണ്ടെന്നു മുൻകൂട്ടി അറിഞ്ഞത് പോലെ ക്ഷേത്ര ഭാരവാഹികൾ അവരെ അകത്തു കയറാൻ അനുവദിച്ചില്ല. ക്ഷേത്ര വളപ്പിനു പുറത്തു പെരുവഴിയിൽ നിന്ന് പ്രാർത്ഥിക്കാൻ മാത്രമേ അവർക്കു കഴിഞ്ഞുള്ളു. പ്രസാദം വാങ്ങാനും മറന്നില്ല.
വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കഴിഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യാ മഹാരാജ്യത്തിലെ ഒരു പ്രജ എന്ന നിലയിൽ തൻ്റെ ആരാധന സ്വാതന്ത്ര്യത്തെ തടയുകയും അവഹേളിക്കുകയും ചെയ്ത അധികൃതരുടെ നടപടിയിൽ അമലയ്ക്ക് വലിയ ദുഃഖമുണ്ട്