അഭിനയം മാത്രമല്ല അപര്‍ണയ്ക്ക് ബോക്‌സിങ്ങും അറിയാം - അഭിമുഖം

Update: 2022-11-04 05:58 GMT



മലയാളത്തിന് അഭിമാനമായിരുന്നു 68ാമത് ദേശീയ സിനിമാ പുരസ്‌കാരം. നിരവധി പുരസ്‌കാരങ്ങളാണ് മലയാൡളെ തേടിയെത്തിയത്. മികച്ച നടിക്കുള്ള പുരസ്‌കാരം അപര്‍ണ ബാലമുരളിക്ക്. പുരസ്‌കാരം ലഭിച്ചത് സുരറൈ പോട്ര് എന്ന തമിഴ് സിനിമയിലെ അഭിനയത്തിന്. എങ്കിലും മലയാളത്തിന് അഭിമാനമായി മാറി അപര്‍ണ ബാലമുരളി.

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ 'ചേട്ടന്‍ സൂപ്പറാ...' എന്ന ഡയലോഗ് പറഞ്ഞ് മലയാളി മനസുകളിലേക്ക് നടന്നുകയറിയ താരമാണ് അപര്‍ണ ബാലമുരളി. ശേഷം ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി അപര്‍ണ മാറി. അതിനും പിന്നാലെ തമിഴകത്തേക്കും എത്തിയ അപര്‍ണയ്ക്ക് സുരറൈ പ്രോട്ര് എന്ന തമിഴ് സിനിമയിലൂടെ ദേശീയ പുരസ്‌കാരത്തിന്റെ പൊന്‍തിളക്കവും.

തേപ്പ് കിട്ടിയെങ്കിലും അത് പുറത്ത് കാണിക്കാതെ വേദന ഉള്ളിലൊതുക്കിയ മഹേഷിന്റെ ജീവിതത്തിലേക്ക് ചേട്ടന്‍ സൂപ്പറാ... എന്നു പറഞ്ഞു കൊണ്ടു കടന്നുവന്നപ്പോള്‍ തന്നെ മലയാളി പ്രേക്ഷകര്‍ പറഞ്ഞു ജിന്‍സി സൂപ്പറാ... തമിഴ് സൂപ്പര്‍ താരം സൂര്യയുടെ നായികയായി സുരറൈ പോട്ര് പുറത്തു വന്നപ്പോള്‍ തമിഴ്മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞു ബൊമ്മി സൂപ്പറാ... ഇന്ന് ഇന്ത്യന്‍ സിനിമാലോകം ഒന്നിച്ചു പറയുന്നു പറയുന്നു മലയാളത്തില്‍ ജിന്‍സിയെയും തമിഴില്‍ ബൊമ്മിയെയും വെള്ളിത്തിരയില്‍ മികവുറ്റതാക്കിയ അപര്‍ണ സൂപ്പറാ... എന്ന്.

* സുരറൈ പോട്രിലേക്ക്

ഞാനൊരിക്കല്‍ വെറുതോ സംവിധായിക സുധ മാമിനെ കാണാന്‍ പോയപ്പോള്‍ മാം എന്നെ ചുമ്മാ ഓഡിഷന്‍ ചെയ്തു നോക്കിയതാണ്. അങ്ങനെ മാമിന് ഇ്ടമായി. പിന്നീടു ട്രെയ്‌നിങ്ങും വര്‍ക്ക്‌ഷോപ്പും ഒക്കെയായി മുന്നോട്ടുപോകുകയായിരുന്നു. അഭിനയത്തില്‍ കലൈറാണി മാമിന്റെ വര്‍ക്ക് ഷോപ്പുമുണ്ടായിരുന്നു. തമിഴ് ഭാഷയുടെ സ്ലാങ്ങിന്റെ ബുദ്ധിമുട്ട് നല്ല പോലെയുണ്ടായിരുന്നു. അതിനു പ്രത്യേക പരിശീലനമൊക്കെ ഉണ്ടായിരുന്നു. അതിനു നന്നായി ട്രെയ്ന്‍ ചെയ്തു. അതിനുശേഷമാണ് ഷൂട്ടിങ് തുടങ്ങിയത്.

* മലയാളം, തമിഴ് സിനിമ

മലയാളം, തമിഴ് സിനിമ ഇന്‍ഡുസ്ട്രികള്‍ തമ്മില്‍ വ്യത്യാസമൊന്നും ഉള്ളതായി എനിക്കു തോന്നിയിട്ടില്ല. പിന്നെ മലയാളത്തിലാകുമ്പോള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിളാണ്. ഇവിടെ എനിക്കൊരു സ്‌പേസുണ്ട്. വീട് എന്നൊരു ഫീലുണ്ട്. തമിഴിലാകുമ്പോള്‍ ഷൂട്ട് തുടങ്ങി ഒന്നുരണ്ടു ദിവസത്തേക്ക് ചിലപ്പോള്‍ ചെറിയ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാകും. എന്നാല്‍ അവര്‍ അതു മനസിലാക്കി നമ്മളെ കൂടുതല്‍ കംഫര്‍ട്ടബിളാക്കിയെടുക്കും.

* സിനിമയിലേക്ക്

ഇന്നലെയെ തേടി എന്നൊരു ഷോര്‍ട്ട് ഫിലിമിലൂടെയാണ് ആദ്യം അഭിനയരംഗത്ത് വരുന്നത്. പിന്നീട് അതിന്റെ ആളുകള്‍ വഴിയാണ് ഞാന്‍ സെക്കന്റ് ക്ലാസ് യാത്ര ചെയ്തത്. ആ ഷോര്‍ട്ട് ഫിലിമില്‍ വര്‍ക്ക് ചെയ്ത അറിയാവുന്ന ഒരു ചേട്ടന്‍ ഓഡിഷനു വിളിക്കുകയും അങ്ങനെ സെക്കന്റ് ക്ലാസ് യാത്രയില്‍ എത്തുകയായിരുന്നു. എന്റെ ടീച്ചറായിരുന്നു. സ്‌റ്റേറ്റ് അവാര്‍ഡ് വിന്നര്‍ ഉണ്ണി മാം ടീച്ചര്‍ വഴിയാണ് മഹേഷിന്റെ പ്രതികാരത്തിന്റെ ഓഡിഷനു പോയതും സെലക്ടായതും. രണ്ട് ഓഡിഷനു പോയിരുന്നു. അങ്ങനെയാണ് ജിംസി എന്ന കഥാപാത്രം ചെയ്യാന്‍ അവസരം ലഭിക്കുന്നത്.

* നര്‍ത്തകി, ഗായിക

ഡാന്‍സ് ശരിക്കും എനിക്ക് പാഷനാണ്. ഞാന്‍ ആദ്യം പഠിച്ചു തുടങ്ങിയതും ഡാന്‍സാണ്. അതൊക്കെ കഴിഞ്ഞ് ഏറെക്കാലത്തിന് ശേഷമാണ് മ്യൂസിക് പഠിക്കാന്‍ തുടങ്ങിയത്. മ്യൂസിക് ഇപ്പോള്‍ പഠിക്കുന്നത് കാര്‍ത്തിക വൈദ്യനാഥന്‍ എന്ന ടിച്ചറുടെ അടുത്താണ്. നൃത്തം ഇപ്പോള്‍ പഠിക്കുന്നത് ഷെഫീഖ് സാര്‍, തൃശൂരുള്ള ഹുസ്‌ന ബാനു ടീച്ചര്‍ എന്നിവരാണ്. അച്ഛനും അമ്മയും ഗായകരായതുകൊണ്ടു മാത്രമാണ് ഞാന്‍ മ്യസിക്കിലേക്ക് എത്തിയത്. പ്രാക്ടിസ് ഇപ്പോള്‍ കുറവാണ്. എന്നാലും െ്രെട ചെയ്യാറുണ്ട്. എന്നിലെ കലയെ അച്ഛനും അമ്മയും കലാരംഗത്ത് പ്രോത്സാപ്പിക്കുന്നത് അവരും കലാരംഗത്ത് നില്‍ക്കുന്നതു കൊണ്ടു മാത്രമാണ്.

* മഹേഷിന്റെ പ്രതികാരം

മഹേഷിന്റെ പ്രതികാരം എനിക്ക് ആദ്യം കിട്ടിയ വലിയ സിനിമയായിരുന്നു. വലിയ വലിയ ആര്‍ട്ടിസ്റ്റുകളുടെ കൂടെ അഭിനയിക്കാന്‍ കിട്ടിയ അവസരം. ഭയങ്കര ഫീലായിരുന്നു സെറ്റില്‍ വന്നപ്പോള്‍ തന്നെ. സിനിമ എന്ന മേഖലയെക്കുറിച്ച് അന്നു വലിയ പിടിയൊന്നും ഉണ്ടായിരുന്നില്ല. സംവിധായകന്‍ ദിലീഷേട്ടന്‍ എന്താണു പറയുക, അതിനനുസരിച്ചു ചെയ്യുക മാത്രമാണ് ചെയ്തത്. അത് ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടു, ജനങ്ങളിലേക്ക് എത്തി എന്നത് എന്നെ അദ്ഭുതപ്പെടുത്തി എന്നു തന്നെ പറയാം. അതിനു ശേഷമാണ് എന്റെ ലൈഫിലും സിനിമ കരിയറിലും വലിയ മാറ്റമുണ്ടായത്.

* മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍

തമിഴില്‍ മാത്രമല്ല മലയാള സിനിമയിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകുന്നുണ്ട്. നിമിഷയുടെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, അന്ന ബെന്‍ അഭിനയിച്ച ഹെലന്‍, കപ്പേള തുടങ്ങിയ സിനിമകള്‍ സ്ത്രീകഥാപാത്രങ്ങള്‍ക്കു പ്രാധാന്യമുള്ള സിനിമകളാണ്. ഇപ്പോള്‍ ഞാന്‍ തന്നെ അഭിനയിച്ചുകൊണ്ടിരിക്കുന്ന രണ്ടു മൂന്നു സിനിമകള്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ളവയാണ്.

* ആര്‍ക്കിടെക്ചര്‍

ആര്‍ക്കിടെക്ചര്‍ ഞാന്‍ ഏറെ ഇഷ്ടപ്പെട്ട് ഒരു പാഷനായി തെരഞ്ഞെടുത്ത ഒരു വിഷയമാണ്. ഡിസൈനിങ് എനിക്ക് വളരെ ഇഷ്ടമാണ്. നേരത്തെ ചെയ്തിരുന്നു. ഇപ്പോള്‍ ചെയ്യുന്നില്ല എങ്കിലും വളരെ താത്പര്യമുള്ള ബോക്‌സിങ്ങും പഠിച്ചിരുന്നു. സിനിമയ്ക്കു വേണ്ടിയൊന്നുമല്ല. എനിക്ക് ഇഷ്ടം തോന്നിയത് കൊണ്ടാണ് ബോക്‌സിങ് പഠിച്ചത്.

* കുടുംബം

അച്ഛനും അമ്മയും ഗായകരാണ്. ഞാന്‍ ഒറ്റ മോളാണ്. തൃശൂരാണ് താമസം.

Similar News