ചീഞ്ഞ രാഷ്‌ട്രീയത്തേക്കാൾ എത്രയോ ഭേദമാണ് സീരിയൽ; എൻഡോ സൾഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയം: സീമ ജി നായർ
സീരിയലുകൾക്ക് സെൻസറിംഗ് അനിവാര്യമാണെന്ന വനിതാ കമ്മീഷൻ റിപ്പോർട്ടിനെതിരെ സീരിയൽ രംഗത്തെ നിരവധി താരങ്ങൾ ഇതിനോടകം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സീരിയലുകൾക്ക് സെൻസറിംഗ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും നടനും ചലച്ചിത്ര അക്കാഡമി ചെയർമാനുമായ പ്രേംകുമാർ പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിവയ്‌ക്കുകയാണ്.
പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ നടന്മാരായ ധർമ്മജൻ ബോൾഗാട്ടിയും ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി സീമ ജി നായർ. ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്‌ട്രീയക്കളികളാണെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നടക്കുന്ന കാര്യങ്ങളെക്കാളും എത്രയോ ഭേദമാണ് സീരിയലെന്നും സീമ ഫേസ്‌ബുക്കിൽ കുറിച്ചു.
10നും 25നും ഇടയിൽ പ്രായമുള്ളവർ സീരിയലൊന്നും കാണാറില്ല. പല വീടുകളിൽ ചെല്ലുമ്പോഴും മക്കളും മരുമക്കളും കൊച്ചുമക്കളും പോയാൽ കൂട്ട് ഈ സീരിയലാണെന്ന് പ്രായം ചെന്നവർ പറഞ്ഞിട്ടുണ്ടെന്നും സീമ കുറിച്ചു. ഇവിടെ പല വർക്കും തലേ ദിവസം ഷൂട്ട് ചെയ്യുന്നുണ്ട്. ചില വർക്കുകൾ പെട്ടെന്ന് നിന്ന് പോകുന്നുണ്ട്. ഞങ്ങൾക്ക് അന്നം തരുന്ന പ്രൊഡ്യൂസർമാർക്ക് നൂറ് എപ്പിസോഡൊക്കെ എടുത്ത് സെൻസറിംഗിന് വിടാൻ സാധിക്കുമോ എന്നും സീമ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
എൻഡോസൾഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്‌ട്രീയം എന്ന് പറഞ്ഞ താരം പുതുതലമുറ ഈ വർഗീയതയും മറ്റും കണ്ടാണ് വളരുന്നതെന്നും കൂട്ടിച്ചേർത്തു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: