ഇ​ന്ത്യ-​എ​സ്.​എ.​ഡി.​സി ട്രേ​ഡ് ക​മീ​ഷ​ന് അ​ബൂ​ദ​ബി​യി​ൽ തു​ട​ക്കം

Update: 2024-12-03 09:27 GMT

എസ്.എ.ഡി.സി മേഖലയിലെ വിവിധ നയതന്ത്രജ്ഞരും സിംബാബ്‌വെ ഉദ്യോഗസ്ഥരും ചേർന്ന് അബുദാബിയിലുള്ള സിംബാബ്‌വെയുടെ നിലവിലെ എസ്.എ.ഡി.സി അംബാസഡറുടെ സാന്നിധ്യത്തിലും ഇന്ത്യാ ആഫ്രിക്ക ട്രേഡ് കൗൺസിലിന്റെ ആഭിമുഖ്യത്തിലും, ഇന്ത്യ എസ്.എ.ഡി.സി ട്രേഡ് കമ്മീഷൻ ആരംഭിച്ചു. ഐടി വികസനത്തിലും ഹ്യൂമൻ റിസോഴ്‌സിലും താൽപ്പര്യമുള്ള പ്രമുഖ വ്യവസായി വിജയ് ആനന്ദിന് എസ്.എ.ഡി.സി രാജ്യങ്ങളായ, സിംബാബ്‌വെ, യുഎഇ, ഇന്ത്യ എന്നിവയ്‌ക്കിടയിലുള്ള വ്യാപാര വികസനത്തിന്, ട്രേഡ് കമ്മീഷണർ ആയി ഓണററി നിയമനം നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണ ഉടമ്പടിയുടെ, പൂർണ തോതിലുള്ള പ്രയോജനം നേടുന്നതിനും, മികച്ച ബിസിനസ് വളർച്ചയ്ക്കും, നിക്ഷേപ പ്രോത്സാഹനത്തിനും വേണ്ടി ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്.ഏം .ഇ) നിക്ഷേപക മേഖലയിൽ ബോധവൽക്കരണം, അനുകൂലമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുക, എന്നിവ ലക്‌ഷ്യമാക്കി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും കൗൺസിൽ പരിശ്രമിക്കും എന്ന് ട്രേഡ് കമ്മീഷണർ ശ്രീ. വിജയ് ആനന്ദ് പറഞ്ഞു. അന്നേ ദിവസം തന്നെ യുഎഇയിൽ ഇന്ത്യൻ ഓവർസീസ് ബിസിനസ് കൗൺസിൽ ആരംഭിച്ചു. കമ്മിറ്റിയിലുള്ള പങ്കാളിത്തത്തിനു വിവിധ ബിസിനസുകാർക്കും കമ്പനികളുടെ സിഇഒമാർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ്റെ ഗൾഫ് ഡയറക്ടർ ശ്രീ. ബെൻസി ജോർജ് ചടങ്ങിൽ സന്നിഹിതായിരുന്നു. പുതിയതായി നിയമിതനായ ട്രേഡ് കമ്മിഷണർ ശ്രീ. വിജയ് ആനന്ദിന് അദ്ദേഹം ആശംസകൾ നേർന്നു.

രാജ്യത്തിൻ്റെ തലസ്ഥാനമായ അബുദാബിയിൽ എല്ലാ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കുന്ന യുഎഇ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത് . 2024-ൽ ഉഭയകക്ഷി വ്യാപാരം 2 ബില്യൺ ഡോളർ കടന്നതോടെ, അതിവേഗം വളരുന്ന വ്യാപാര ബന്ധങ്ങൾ ആഴത്തിലാക്കുന്നതിനെ സിംബാബ്‌വെ എംബസി ഹിസ് എക്‌സലൻസി. ലവ്‌മോർ മസെമോ ശക്തമായി പിന്തുണച്ചു.

സിംബാബ്‌വെയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായ യുഎഇ, സമീപഭാവിയിൽ തന്നെ അവരുടെ ഏറ്റവും മികച്ച വ്യാപാര പങ്കാളിയാകാൻ തയ്യാറെടുക്കുകയാണ് . "ഇന്ത്യ ആഫ്രിക്ക ട്രേഡ് കൗൺസിലിനൊപ്പം യു.എ.ഇയിലെ എസ്.എ.ഡി.സി കൗൺസിൽ തലവനായി ശ്രീ. വിജയ് ആനന്ദിനെ നിയമിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, കൂടാതെ സിംബാബ്‌വെ ഉൽപ്പന്നങ്ങൾ യുഎഇ വിപണിയിലേക്ക് കടന്നുവരാൻ തുടങ്ങിയിരിക്കുന്നു, അടുത്ത് സഹകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് ഭക്ഷ്യസുരക്ഷയുടെ മേഖലയിൽ,” മസെമോ കൂട്ടിച്ചേർത്തു.

കൃഷി, ഖനനം, ഊർജം തുടങ്ങി നിരവധി മേഖലകളുടെ വികസനത്തിന് ഇരു രാജ്യങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് മസെമോ വിശദീകരിച്ചു. സിംബാബ്‌വെയിൽ നിന്നുള്ള നിക്ഷേപകർ യുഎഇ യിലെ ഭക്ഷ്യ-കാർഷിക മേഖലകളിൽ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ നോക്കുകയാണെന്നും സ്വർണം ഉൾപ്പെടെ നിരവധി മേഖലകളിൽ സിംബാബ്‌വെയിൽ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ യുഎഇ യിൽ നിന്നുള്ള നിക്ഷേപകർക്ക് താൽപ്പര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിലയേറിയ ലോഹങ്ങളായ സ്വർണ്ണം, വജ്രം എന്നിവ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൻ്റെ 80 ശതമാനവും, ബാക്കി കാർഷിക, ഭക്ഷ്യ ഉൽപന്നങ്ങളും വഹിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു,

സുസ്ഥിര വികസനത്തിൽ നിക്ഷേപം നടത്തുന്നതിൻ്റെ പശ്ചാത്തലത്തിൽ, യുഎഇയിലും സിംബാബ്‌വെ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും സുസ്ഥിര വികസന നിക്ഷേപങ്ങളിൽ യുഎഇ മുൻനിരയിലാണെന്നും ഹരിത ഊർജത്തിലും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനത്തിലും പുരോഗമനാത്മകമായ നിക്ഷേപത്തിന് മാതൃകയാണെന്നും മസെമോ പറഞ്ഞു. യുഎഇയിൽ നിന്നും, യുഎഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളിൽ നിന്നും പ്രത്യേകിച്ച് സൗരോർജ്ജ മേഖലയിൽ അതിവേഗം വലിയ നിക്ഷേപങ്ങൾ വരുവാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

“ഈ പ്രവർത്തനത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഫ്രെയിംവർക് കൺവെൻഷനിലേക്കുള്ള അംഗ രാജ്യങ്ങളുടെ 28-മത് സമ്മേളനത്തിന് (COP28) ആതിഥേയത്വം വഹിക്കുന്ന യുഎഇക്ക് എല്ലാ വിജയങ്ങളും നേരുന്നു. ഈ ആഗോള സമ്മേളനത്തിനുള്ള ഏറ്റവും ഉചിതമായ ആതിഥേയമാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കോൺഫറൻസിൻ്റെ നേതൃത്വം, ലോകമെമ്പാടുമുള്ള എല്ലാ പങ്കാളികളുമായും ധാരാളം കൂടിയാലോചനകൾ നടത്തി, അതിന്റെ പ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാണെന്ന് ഉറപ്പാക്കിയിട്ടുമുണ്ട്.” എന്ന് മസെമോ പറഞ്ഞു,

Tags:    

Similar News