ഇന്ത്യ - ബഹ്‌റൈൻ ഉഭയകക്ഷി വ്യാപാര ഗ്രാഫ് ഉയരുന്നു;

Update: 2022-09-13 13:55 GMT

ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയും, ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയും സംയുക്തമി നടത്തിയ ഇന്ത്യ -ഗൾഫ് ബയർ സെല്ലർ മീറ്റിൽ, ഇന്ത്യ -ബഹ്‌റൈൻ ഉഭയകക്ഷി വ്യാപാര ഗ്രാഫ് 53% ഉയർന്നതായി അഭിപ്രായപ്പെട്ടു. ബ​ഹ്​​റൈ​നി​ലെ​ക്ക്​ അ​രി​യും മാം​സ​വും പ​ഞ്ച​സാ​ര​യും സു​ഗ​ന്ധ​വ്യ​ഞ്​ന​ങ്ങ​ളും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ക​യ​റ്റു​മ​തി ചെ​യ്യ​ന്ന പ്രമു​ഖ രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ. അ​ടു​ത്ത​കാ​ല​ത്ത്, ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സംസ്കരിച്ച ഭക്ഷ്യോൽപ്പന്നങ്ങൾ, ജൈവ ആരോഗ്യകരമായ ഭക്ഷണങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയും ബഹ്‌റൈനിൽ പ്രചാരം നേടി,.ഉയർന്ന ഗുണമേന്മയും ന്യായവിലയുമാണ് ബഹ്‌റൈനിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പ്രചാരം നേടാൻ കാരണം.

2021-22ൽ ​വർഷത്തിൽ 1.65 ബി​ല്യ​ൺ ഡോ​ള​റി​ന്റെ ഉ ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​മാ​ണ്​ നടന്നത്. ഇത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന റെക്കോർഡാണ്. അതേസമയം, ഭക്ഷ്യ കാർഷിക ഉത്പന്നങ്ങളാണ് കൂടുതൽ കയറ്റി അയച്ചിരിക്കുന്നുന്നത്.

ബ​ഹ്​​റൈ​ന്റെ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​ക​ളി​ൽ നി​ർ​ണ്ണാ​യ​ക പ​ങ്കാളി​യാ​കാ​ൻ ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി സം​ഗ​മം ഉ​ദ്​​ഘാ​ട​നംചെ​യ്ത അം​ബാ​സ​ഡ​ർ പീ​യൂ​ഷ്​ ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു. ​ഇന്ത്യ​യി​ലെ ഭ​ക്ഷ്യ പാ​ർ​ക്കു​ക​ളി​ൽ നി​ക്ഷേ​പ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങൾ ഏറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    

Similar News