എഐ വിദഗ്ധരെ റാഞ്ചാൻ മാര്‍ക്ക് സക്കര്‍ബര്‍ഗ്; ഒപ്പം വമ്പൻ ഓഫറുകളും
എഐ രംഗത്ത് ആദിപത്യം സ്ഥാപിക്കാൻ വമ്പൻ കമ്പനികളെല്ലാം മത്സരിക്കുകയാണ്. എതാണ്ട് എല്ലാ മേഘലയിലും ഇപ്പോൾ എഐയുടെ സാനിധ്യം കാണാം. ഇത്തരത്തിലുള്ള എഐയുടെ കടന്നുകയറ്റം തൊഴിൽ സാധ്യതകൾ നഷ്ടപ്പെടുത്തിയേക്കുമെന്നുള്ള വാദം ശക്തമാണ്. അതേസമയം എഐ മറ്റ് അവസരങ്ങൾ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മറുപക്ഷം പറയ്യുന്നത്. രണ്ടാമത്തേ വാദം ശെരിവെക്കുന്നതാണ് ഇപ്പോൾ മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ശ്രമങ്ങൾ.
തങ്ങളുടെ കമ്പനിയെ എഐ വിപണിയിൽ ശക്തരാക്കാൻ എതിരാളികളായ ഗൂഗിളില്‍ നിന്ന് എഐ വിദഗ്ധരെ മെറ്റയിലെത്തിക്കാൻ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്പ് മൈന്റില്‍ നിന്നുള്ള എഞ്ചിനീയര്‍മാരെയാണ് മെറ്റ നോട്ടമിടുന്നത്. ഇവരില്‍ പലരേയും സക്കര്‍ബര്‍ഗ് തന്നെ നേരിട്ട് ഇമെയില്‍ വഴി ബന്ധപ്പെട്ടതായാണ് ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭിമുഖം ഇല്ലാതെ തന്നെ ഇവര്‍ക്കെല്ലാം മെറ്റ ജോലി വാഗ്ദാനം ചെയ്യ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ഇവർക്ക് ഉയര്‍ന്ന ശമ്പളവും മറ്റു ആകര്‍ഷകമായ വാഗ്ദാനങ്ങളുമാണ് മെറ്റ മുന്നിൽ വയ്ക്കുന്നത്.