Begin typing your search...
വാട്സാപ്പിലൂടെ വിദ്വേഷ പ്രസ്താവന; തമിഴ്നാട്ടിൽ പൊലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാൻ പറഞ്ഞ പൊലീസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത് തമിഴ്നാട് സർക്കാർ. ചെന്നൈയിലെ ഇൻസ്‌പെക്ടർ പി രാജേന്ദ്രനെതിരെയാണ് നടപടി. ഇയാൾ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വിദ്വേഷ സന്ദേശം അയച്ചത്.
ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു വാട്സ്അപ്പിലൂടെയുള്ള സന്ദേശം. കൂടാതെ രാമരാജ്യം എന്ന് അംഗീകരിക്കാത്തവർ ഇന്ത്യ വിടണമെന്നും ശബ്ദസന്ദേശത്തിലുണ്ടായിരുന്നു. ഈ ശബ്ദരേഖ സോഷ്യൽ മീഡയകളിൽ അടക്കം വ്യപകമായി പ്രചരിച്ചിരുന്നു. തുടർന്നാണ് പൊലീസ് ഇൻസ്പെക്ടർക്കെതിരെ നടപടിയെടുത്തത്.
Next Story