Begin typing your search...
ഡൽഹി സർവിസ് ബിൽ രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമമായി
പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ ഡൽഹി സർവിസ് ബിൽ നിയമമായി. വെള്ളിയാഴ്ച രാഷ്ട്രപതി അംഗീകരിച്ചതോടെയാണ് നിയമമായത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭയും രാജ്യസഭയും ബിൽ പാസ്സാക്കിയിരുന്നു. ലോക്സഭ ആഗസ്റ്റ് ഒന്നിനും രാജ്യസഭ ആഗസ്റ്റ് ഏഴിനുമാണ് ബിൽ പാസ്സാക്കിയത്. സംസ്ഥാനങ്ങളുടെ അധികാരം വളഞ്ഞവഴിയിലൂടെ നേടാനുള്ള കുതന്ത്രമെന്നാണ് ബില്ലിനെതിരെ ഉയർന്ന് വന്ന ആക്ഷേപം.
ഉദ്യോഗസ്ഥ നിയമനത്തിനും സ്ഥലംമാറ്റത്തിനുമുള്ള അധികാരം ഡൽഹി സർക്കാറിൽ നിക്ഷിപ്തമാക്കിയ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധിയെ മറികടക്കുന്നതിനാണ് കേന്ദ്രം നിയമഭേദഗതി ബിൽ കൊണ്ടുവന്നത്. കോൺഗ്രസ് അടക്കം ഇൻഡ്യ മുന്നണിയിലെ എല്ലാ കക്ഷികളും നിയമഭേദഗതിയെ കൂട്ടായി എതിർത്തിരുന്നു.
Next Story