Begin typing your search...

ഇലക്ടറർ ബോണ്ട് പുറത്തുവരുന്നത് ഏതുവിധേനയും തടയാൻ കേന്ദ്ര സർക്കാർ, രാഷ്ട്രപതിയിലൂടെ സുപ്രീംകോടതി വിധി നിർത്തിവെക്കാൻ ഞെട്ടിക്കുന്ന നീക്കം

ഇലക്ടറർ ബോണ്ട് പുറത്തുവരുന്നത് ഏതുവിധേനയും തടയാൻ കേന്ദ്ര സർക്കാർ, രാഷ്ട്രപതിയിലൂടെ സുപ്രീംകോടതി വിധി നിർത്തിവെക്കാൻ ഞെട്ടിക്കുന്ന നീക്കം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടുവഴി ലഭിച്ച സംഭാവനയുടെ കണക്കുകൾ പുറത്തുവരാതിരിക്കാൻ കേന്ദ്ര സർക്കാർ കൈവിട്ട കളി നടത്തുന്നതായി റിപ്പോർട്ട്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതിന് പിന്നാലെയാണ് അഭിഭാഷക സംഘടനയെ ഉപയോഗിച്ച് രാഷ്ട്രപതിയിലൂടെ കോടതി വിധി തടയാൻ നീക്കം നടത്തുന്നത്. ബോണ്ട് വിവരങ്ങൾ പുറത്തുവിടാൻ ജൂൺ അവസാനം വരെ സമയം വേണമെന്ന് എസ്ബിഐ അപേക്ഷിച്ചെങ്കിലും കോടതി തള്ളിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപായി വിവരങ്ങൾ പുറത്തുവരാതിരിക്കാനായിരുന്നു നീക്കം. എന്നാൽ, കോടതി ഇതിന് തടയിട്ടതോടെ മണിക്കൂറുകൾക്കകം എസ്ബിഐ ഇലക്ടറർ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. എസ്ബിഐ നൽകിയ വിവരങ്ങൾ 15ന് വൈകിട്ട് അഞ്ചിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇതിന് തടയിടാനാണ് രാഷ്ട്രപതിയിലൂടെ ശ്രമം ആരംഭിച്ചത്.

ഇലക്ടറൽ ബോണ്ട് സ്‌കീം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ ആദിഷ് സി അഗർവാല പ്രസിഡന്റ് ദ്രൗപതി മുർമുവിന് കത്തെഴുതി. ഭരണഘടനാ സ്തംഭനാവസ്ഥ സൃഷ്ടിക്കുന്നതും ഇന്ത്യൻ പാർലമെന്റിന്റെ മഹത്വവും പാർലമെന്റിൽ ഒത്തുകൂടിയ ജനപ്രതിനിധികളുടെ കൂട്ടായ വിവേകവും തകർക്കുന്നതും രാഷ്ട്രീയ പാർട്ടികളുടെ ജനാധിപത്യപരമായ പ്രവർത്തനത്തെ ചോദ്യം ചെയ്യുന്നതുമായ വിധികൾ പുറപ്പെടുവിക്കാൻ സുപ്രീം കോടതിയെ അനുവദിക്കരുതെന്ന് കത്തിൽ പറയുന്നു.

ഇലക്ടറൽ ബോണ്ടുകളുടെ അജ്ഞാത സ്വഭാവം ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പ്രകാരം സംരക്ഷിച്ചിരിക്കുന്ന വിവരാവകാശത്തെ ലംഘിക്കുന്നെന്നാണ് കോടതി വ്യക്തമാക്കിയത്. ഇലക്ടറൽ ബോണ്ട് സ്‌കീം, ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചെങ്കിലും, സംഭാവനകൾ നൽകുമ്പോൾ നിയമപരവും സാധുതയുള്ളതുമാണെന്ന് അഗർവാല വാദിക്കുന്നു. കോർപ്പറേറ്റ് സംഭാവനകൾ വഴി വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾക്ക് 22,217 ഇലക്ടറൽ ബോണ്ടുകൾ ലഭിച്ചെന്നാണ് കണക്ക്. ഇതിൽ ബഹുഭൂരിപക്ഷവും ബിജെപിക്കാണ് ലഭിച്ചത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് പേരു വെളിപ്പെടുത്താതെ പണം നൽകി നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ അവസരമുണ്ടാക്കുന്നു എന്നതാണ് ഇലക്ടറർ ബോണ്ടുകളുടെ ന്യൂനത.

WEB DESK
Next Story
Share it