Begin typing your search...

രാജ്യത്തെ വിമാനത്താവളങ്ങളിൽ അഭിനന്ദൻ പദ്ധതിയുമായി എയർ ഇന്ത്യ; കേരളത്തിലെ കൊച്ചി, കോഴിക്കോട് എയർപോർട്ടുകൾ പട്ടികയിൽ

രാജ്യത്തെ വിമാനത്താവളങ്ങളിൽ അഭിനന്ദൻ പദ്ധതിയുമായി എയർ ഇന്ത്യ; കേരളത്തിലെ കൊച്ചി, കോഴിക്കോട് എയർപോർട്ടുകൾ പട്ടികയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്തെ 16 വിമാനത്താവളങ്ങളിൽ 'അഭിനന്ദൻ' പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ.യാത്രക്കാർക്ക് വ്യക്തിഗതവും തടസ്സരഹിതവുമായ ഓൺ-ഗ്രൗണ്ട് അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചതാണ് 'പ്രോജക്ട് അഭിനന്ദൻ'.കേരളത്തിലെ കൊച്ചിയും കോഴിക്കോടും ഉൾപ്പടെ 16 വിമാനത്താവളങ്ങളിൽ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി ഈ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച സർവീസ് അഷ്വറൻസ് ഓഫീസർമാരെ ഏർപ്പെടുത്തും. ഇവർ എയർ ഇന്ത്യാ യാത്രക്കാർക്ക് ചെക്ക്-ഇൻ ഏരിയയിൽ, ലോഞ്ചുകളിൽ, ബോർഡിംഗ് ഗേറ്റുകൾക്ക് സമീപം. ട്രാൻസിറ്റ് സമയത്ത്, അല്ലെങ്കിൽ അറൈവൽ ഹാളിൽ ഉടനീളം ഗ്രൗണ്ട് സഹായം നൽകാൻ ഒപ്പമുണ്ടാകും

അഹമ്മദാബാദ്, ബെംഗളൂരു, കോഴിക്കോട്, ചെന്നൈ, ഡൽഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, പൂനെ, വാരണാസി, വിശാഖപട്ടണം എന്നിവിടങ്ങളിലെ എയർപോർട്ടുകളാണ് പട്ടികയിൽ ഉള്ളത്.

എയർ ഇന്ത്യയുടെ സർവീസ് അഷ്വറൻസ് ഓഫീസർമാർ എയർപോർട്ട് സഹായം ആവശ്യമായി വരുന്ന ഏത് യാത്രക്കാരനും അതായത്,ക്യാബിൻ ക്ലാസ് ഒന്ന് പരിഗണിക്കാതെ തന്നെ സഹായം നൽകും. എയർ ഇന്ത്യ ഇതിനകം 100-ലധികം സർവീസ് അഷ്വറൻസ് ഓഫീസർമാരെ എയർപോർട്ടുകളിലുടനീളം റിക്രൂട്ട് ചെയ്യുകയും വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

WEB DESK
Next Story
Share it