Begin typing your search...

വാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എരുമേലി കണ്ണിമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു. ചെന്നൈ താംബരം സ്വദേശിനി സംഘമിത്രയാണ് മരിച്ചത്.16 പേർക്ക് പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

.........................................

കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ‌ ബിജെപി വനിത കൗൺസിലർമാർ മേയറുടെ വഴിതടഞ്ഞു. നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയർ ഡയസിലെത്തി. പോലീസും എൽഡിഎഫ് വനിതാ കൌൺസിലർമാരും ചേർന്ന് മേയറെ ഡയസിലെത്തിക്കുകയായിരുന്നു. പിന്നാലെ ഒൻപത് വനിതാ ബിജെപി അംഗങ്ങളെ സസ്പെന്റ് ചെയ്തു.

.........................................

കോൺഗ്രസ് ഏകാധിപതികളുടെ പാർട്ടിയല്ലെന്ന് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിനെ വിലകുറച്ച് കാണരുതെന്നു പറഞ്ഞ അദ്ദേഹം ബിജെപിയെ കോൺഗ്രസ് അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്നും പറഞ്ഞു. തന്റെ വാക്കുകൾ കുറിച്ച് വെച്ചോളൂവെന്ന മുന്നറിയിപ്പും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

.........................................

വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 53 പേർ മരിക്കാനിടയായ ശരൺ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിതീഷ് കുമാറിന്റെ പ്രസ്താവന.

.........................................

ദേശീയപാത വികസനത്തിലെ സംസ്ഥാന പങ്കിനെച്ചൊല്ലി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കം. ദേശീയപാതയ്ക്ക് മറ്റു സംസ്ഥാനങ്ങൾ വഹിക്കുന്ന സാമ്പത്തിക ചെലവിന്റെ കണക്ക് കേന്ദ്രമന്ത്രി വി.മുരളീധരൻ പുറത്തുവിട്ടു. എന്നാൽ കേരളം പണം മുടക്കിയത് പഴയ പാതകൾക്കാണെന്നും മറ്റു സംസ്ഥാനങ്ങളുടേത് പുതിയ പദ്ധതികളാണെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

.........................................

ശബരിമല ദർശനം സുഗമമാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഡിജിപി അനിൽകാന്ത്. ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഡിജിപി

.........................................

അറേബ്യയുടെ പവിഴദ്വീപായ ബഹ്റൈൻ 51ാമത് ദേശീയ ദിനമാഘോഷ നിറവിൽ. ദേശീയ ദിനം പ്രമാണിച്ച് 361 തടവുകാർക്ക് മോചനം നൽകാൻ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവ് നൽകിയിരുന്നു. ദേശീയ ദിനത്തെ വരവേൽക്കാൻ രാജ്യം ദീപാലങ്കാരങ്ങളുടെ വർണപ്രഭയിൽ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. പ്രവാസികളടക്കമുള്ളവർ ആഘോഷ പരിപാടികളിൽ സജീവമാണ്. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്നു മുതൽ 19 -ാം തീയതി വരെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

.........................................

ഈ വർഷത്തെ ആഗോള വിജ്ഞാന സൂചികയിൽ അറബ് രാജ്യങ്ങൾക്കിടയിൽ യു.എ.ഇ മുന്നിൽ. ആഗോളതലത്തിൽ 25ാം സ്ഥാനമാണ് യു.എ.ഇ നേടിയിരിക്കുന്നത്. വിദ്യാഭ്യാസം, നവീകരണം, സമ്പദ്വ്യവസ്ഥ, സാങ്കേതികവിദ്യ, ഗവേഷണം, വികസനം തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക പുറത്തിറക്കിയത്. 11 അറബ് രാജ്യങ്ങൾ ഉൾപ്പടെ 132 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

.........................................

അറ്റകുറ്റപ്പണികളും നവീകരണ പ്രവൃത്തികളും നടക്കുന്നതിനാൽ ഈമാസം 31 വരെ രാത്രികാലങ്ങളിൽ അൽ ഖുവൈർ പാലം അടച്ചിടുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ നിന്ന് സീബിലേക്കുള്ള ദിശയിൽ രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയാണ് പാലം അടച്ചിടുന്നത്. റോയൽ ഒമാൻ ട്രാഫിക് പൊലീസുമായി ചേർന്ന് ആവശ്യമായ ഗതാഗത പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

.........................................

Amal
Next Story
Share it