Begin typing your search...

സഹയാത്രികരുടെ മുന്നിൽ വെച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി

സഹയാത്രികരുടെ മുന്നിൽ വെച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോട്ടയത്ത് സഹയാത്രികരുടെ മുന്നിൽ വെച്ച് വേണാട് എക്സ്പ്രസിൽ നിന്ന് നിന്ന് ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. യുവാവ് ട്രെയിനിൽ നിന്ന് ചാടുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണമാരംഭിച്ചത്. തുടർന്ന് തിരച്ചിലിനൊടുവിൽ കുറ്റിക്കാട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. ​ഗുരുതര പരിക്കുകളേറ്റ യുവാവിനെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലം പന്മന സ്വദേശിയായ അൻസാർ ഖാനാണ് സഹയാത്രികർ നോക്കി നിൽക്കേ ട്രെയിനിൽ നിന്ന് ചാടിയത്. ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. വേണാട് എക്സ്പ്രസ് പിറവം സ്റ്റേഷൻ കഴിഞ്ഞ് വൈക്കത്ത് എത്തുന്നതിനിടെയാണ് സംഭവമുണ്ടായത്.

WEB DESK
Next Story
Share it