Begin typing your search...
കളമശ്ശേരി സ്ഫോടനത്തിൽ മരണം രണ്ടായി; മരിച്ചത് തൊടുപുഴ സ്വദേശി കുമാരി
കളമശ്ശേരിയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്ത യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരി ആണ് മരിച്ചത്. 53 വയസായിരുന്നു
ബോംബ് സ്ഫോടനത്തിൽ രാവിലെ ഒരു സ്ത്രീ മരിച്ചിരുന്നു. എന്നാൽ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ആകെ 52 പേർക്കാണ് പരിക്കേറ്റത്. 12 വയസ്സുകാരിയുൾപ്പെടെ ആറുപേരുടെ സ്ഥിതി ഗുരുതരമായി തുടരുന്നു എന്ന വാർത്തകൾക്കു പിന്നാലെയാണ് തൊടുപുഴ സ്വദേശി കുമാരിയുടെ മരണം.
Next Story