Begin typing your search...

നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവർക്കു മുന്നറിയിപ്പുമായി പൊലീസ്.

നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവർക്കു മുന്നറിയിപ്പുമായി പൊലീസ്.
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിൽ പെടാതിരിക്കാൻ ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്നു നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവർക്കു മുന്നറിയിപ്പുമായി പൊലീസ്. ഇങ്ങനെ മറച്ചുപിടിക്കുന്നതു കൊണ്ടു നിയമനടപടിയിൽനിന്നു രക്ഷപ്പെടാമെന്നു കരുതേണ്ടെന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പൊലീസ് വ്യക്തമാക്കി. അപകടകരമായ ഈ പ്രവർത്തി ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

കുറിപ്പ് ഇങ്ങനെ:

നിരത്തുകളിലെ ക്യാമറയിൽ പെടാതിരിക്കാൻ ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്നു നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! അപകടകരമായ അഭ്യാസമാണ് നിങ്ങൾ കാണിക്കുന്നത്. പിറകിലേക്ക് മറിഞ്ഞു വീണു അപകടം ഉണ്ടാകാനിടയുള്ള ഈ ഉദ്യമം കൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണെന്നത് വിനീതമായി ഓർമിപ്പിക്കുന്നു.

WEB DESK
Next Story
Share it