ഷാർജയിൽ ട്രാഫിക് പിഴകൾ നേരത്തെ അടച്ചാൽ 35 ശതമാനം വരെ ഇളവ്

Update: 2023-03-01 10:06 GMT

ഷാർജയിൽ വാഹനമോടിക്കുന്നവർ ട്രാഫിക് പിഴകൾ നേരത്തെ അടച്ചാൽ 35 ശതമാനം വരെ ഇളവ് ലഭിക്കും. ചൊവ്വാഴ്ച ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2023 ഏപ്രിൽ ഒന്നു മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വരിക.

ലംഘനം നടത്തിയ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പിഴ അടയ്‌ക്കുകയാണെങ്കിൽ വാഹനമോടിക്കുന്നവർക്ക് 35 ശതമാനം കിഴിവ് ലഭിക്കും. ഈ കേസിലെ കിഴിവ് പിഴ തുകയും പിടിച്ചടക്കൽ ഫീസും ഉണ്ടെങ്കിൽ ബാധകമാണ്. നിയമലംഘനം നടത്തി 60 ദിവസത്തിനും ഒരു വർഷത്തിനും ഇടയിൽ പിഴയടച്ചാൽ  25 ശതമാനം ഇളവ് ലഭിക്കും. ഈ കിഴിവ് പിഴ തുകയ്ക്ക് മാത്രമേ ബാധകമാകൂ. ഇംപൗണ്ട്മെന്റ് ഫീസ് ഉണ്ടെങ്കിൽ അത് പൂർണമായും തീർപ്പാക്കേണ്ടതുണ്ട്.

ട്രാഫിക് നിയമലംഘനം നടത്തി ഒരു വർഷത്തിനു ശേഷം അടച്ചാൽ പിഴയിലോ ഫീസിലോ കിഴിവുകളൊന്നും ബാധകമല്ല. അബുദാബിയിലും സമാനമായ ഒരു സ്കീം നിലവിൽ വന്നിട്ടുണ്ട്. ഇതും നേരത്തെ ഫീസ് അടയ്ക്കുന്നതിന് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. 

ഷാർജ ഉപ ഭരണാധികാരിയും ഷാർജ എമിറേറ്റ് എക്‌സിക്യൂട്ടീവ് കൗൺസിൽ വൈസ് ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെയാണ് ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം ചേർന്നത്.

Similar News