യുഎഇ എമിററ്റിൽ ഇന്ന് റീമ അവതരിപ്പിക്കുന്ന ലുലു പൊന്നോണം

Update: 2022-09-25 07:17 GMT

യുഎഇ എമിററ്റിൽ ഇന്ന് വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ. പരമ്പരാഗത ചിട്ടവട്ടങ്ങളുടെയാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം റീമ അവതരിപ്പിക്കുന്ന ലുലു പൊന്നോണം ആണ്.

ഇന്ന് ദുബായ് അൽനാസർ ലഷർ ലാൻഡിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. ദുബായിലെ ഏറ്റവും വിപുലമായ ഓണാഘോഷ പരിപാടികൾ ഒന്നാണ് റീമ അവതരിപ്പിക്കുന്ന ലുലു പൊന്നോണം.

അതോടൊപ്പം ഷാർജ ഇന്ത്യൻ അസോസിയേഷനും ഇന്ന് വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയാണ്. 12,000 പേർക്കുള്ള ഓണസദ്യ ഓണാഘോഷത്തിന്റെ ഘാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഒരുക്കുന്നത്.

Tags:    

Similar News