യുഎഇയിൽ സാംബിയ സൗരോർജ പദ്ധതിക്കായി 200 കോടി ഡോളർ

Update: 2023-01-20 11:46 GMT

200 കോടി ഡോളർ ചെലവിൽ യുഎഇ സാംബിയയിൽ സൗരോർജ പദ്ധതികൾ വികസിപ്പിക്കും. കരാറിൽ സാംബിയ സർക്കാർ ഉടമസ്ഥതയിലുള്ള സെസ്‌കോയുമായി യുഎഇയുടെ പുനരുപയോഗ ഊർജ കമ്പനിയായ മസ്‌ദാർ ഒപ്പിട്ടു.

നിക്ഷേപം സുഗമമാക്കുന്നതിന് ഇരുരാജ്യങ്ങളുടെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനി രൂപീകരിക്കും. ആദ്യഘട്ടത്തിൽ 500 മെഗാവാട്ട് സൗരോർജം ഉൽപാദിപ്പിക്കും. അത് 2000 മെഗാവാട്ടാക്കി വർധിപ്പിക്കാനാണ് പദ്ധതി.

Tags:    

Similar News