യു.​എ.​ഇ​യി​ലെ പള്ളികളിലും ഇ-വാഹനങ്ങൾ ചാർജ് ചെയ്യാം

Update: 2024-10-25 07:00 GMT

കാ​ർ​ബ​ൺ ര​ഹി​ത ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യു.​എ.​ഇ​യി​ലെ പ​ള്ളി​ക​ളി​ലും ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി. വ്യാ​ഴാ​ഴ്ച ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ്​ ഇ​സ്​​ലാ​മി​ക, അ​ഫേ​ഴ്​​സ്, എ​ൻ​ഡോ​വ്​​മെ​ന്‍റ്​ ആ​ൻ​ഡ്​ സ​കാ​ത്ത്​ (ഔ​ഖാ​ഫ്) എ​ന്നി​വ​യു​മാ​യി കൈ​കോ​ർ​ത്താ​ണ്​ പ​ള്ളി​ക​ളി​ൽ ഇ-​ചാ​ർ​ജി​ങ്​ യൂ​നി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക. രാ​ജ്യ​ത്ത്​ ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി സു​സ്ഥി​ര​ത​യെ പി​ന്തു​ണ​ക്കു​ന്ന​തി​നും കെ​ട്ടി​ട​നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ഉ​പ​ഭോ​ഗം മൂ​ല​മു​ണ്ടാ​കു​ന്ന കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കു​ന്ന​തി​നു​മു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് അ​തോ​റി​റ്റി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഹ​രി​ത ഗ​താ​ഗ​ത സം​രം​ഭ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന്​ സ​ഹാ​യ​ക​മാ​വു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നും പു​തി​യ പ​ദ്ധ​തി സം​ഭാ​വ​ന ചെ​യ്യു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ട്​ സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ ലൈ​സ​ൻ​സ്​ നേ​ടി​യി​രു​ന്നു. അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ടെ​സ്​​ല​യും യു.​എ.​ഇ.​വി​യു​മാ​ണ്​ സ്വ​ത​ന്ത്ര ചാ​ർ​ജി​ങ്​​ പോ​യ​ന്‍റ്​ ഓ​പ​റേ​റ്റ​ർ (സി.​പി.​ഒ) ലൈ​സ​ൻ​സ്​ നേ​ടി​യ​ത്. ദു​ബൈ​യി​ൽ സ​മാ​പി​ച്ച ജൈ​ടെ​ക്സി​ൽ ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ)​യാ​ണ്​ ലൈ​സ​ൻ​സ്​ ന​ൽ​കി​യ കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി 1000 പു​തി​യ ഇ.​വി ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ യു.​എ.​ഇ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി പു​റ​ത്തി​റ​ക്കു​ന്ന​ത്.

Similar News