യു.​എ.​ഇ​യി​ൽ 17 വയസ്സായാൽ ഡ്രൈ​വി​ങ്​ ലൈസൻ​സ്​

Update: 2024-10-26 05:18 GMT

ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​നു​ള്ള പ്രാ​യ​പ​രി​ധി 17 ആ​ക്കി കു​റ​ച്ച​ത്​ ഉ​ൾ​പ്പെ​ടെ ഗ​താ​ഗ​ത നി​യ​മ​ത്തി​ൽ​ സ​മ​ഗ്ര പ​രി​ഷ്ക​ര​ണം പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ. നി​ല​വി​ൽ 18 വ​യ​സ്സാ​ണ്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ല​ഭി​ക്കാ​നു​ള്ള പ്രാ​യ​പ​രി​ധി. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത്ത​ര​മൊ​രു പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​ണ്​ യു.​എ.​ഇ. 2025 മാ​ർ​ച്ച്​ 29 മു​ത​ൽ പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ​റോ​ഡ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത നി​യ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള ശി​ക്ഷ ക​ർ​ശ​ന​മാ​ക്കി. പു​തി​യ നി​യ​മം അ​നു​സ​രി​ച്ച് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ ത​ട​വും ര​ണ്ട്​ ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ​യും ശി​ക്ഷ ല​ഭി​ക്കും. നി​യ​മ​വി​രു​ദ്ധ​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ന്നാ​ൽ ത​ട​വും 5000 മു​ത​ൽ 10,000 ദി​ർ​ഹം വ​രെ പി​ഴ​യു​മാ​ണ്​​ ശി​ക്ഷ.

മ​യ​ക്കു​മ​രു​ന്ന്​ ഉ​ൾ​പ്പെ​ടെ ല​ഹ​രി​മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ച്​ വാ​ഹ​നം ഓ​ടി​ച്ചാ​ൽ ത​ട​വും ര​ണ്ട്​ ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ​യും ചു​മ​ത്തും. ആ​ദ്യ നി​യ​മ​ലം​ഘ​ന​ത്തി​ന് ആ​റ്​ മാ​സ​ത്തേ​ക്കും ര​ണ്ടാ​മ​ത്തേ​തി​ന് ഒ​രു വ​ർ​ഷ​ത്തേ​ക്കും ഡ്രൈ​വി​ങ്ങ് ലൈ​സ​ൻ​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്യും. മൂ​ന്നാം ത​വ​ണ ആ​വ​ർ​ത്തി​ച്ചാ​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ചാ​ൽ ത​ട​വോ 20,000 മു​ത​ൽ ഒ​രു ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കാം. ആ​ദ്യ ലം​ഘ​ന​ത്തി​ന് മൂ​ന്ന്​ മാ​സ​ത്തേ​ക്കും ര​ണ്ടാ​മ​ത്തേ​തി​ന് ആ​റ്​ മാ​സ​ത്തേ​ക്കും ലൈ​സ​ൻ​സ് മ​ര​വി​പ്പി​ക്കും. മൂ​ന്നാം ത​വ​ണ ആ​വ​ർ​ത്തി​ച്ചാ​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും. സ​സ്പെ​ൻ​ഷ​ൻ കാ​ല​യ​ള​വി​ൽ വാ​ഹ​നം ഓ​ടി​ച്ചാ​ൽ മൂ​ന്ന് മാ​സ​ത്തി​ൽ കൂ​ടാ​തെ​യു​ള്ള ത​ട​വോ 10,000 ദി​ർ​ഹ​ത്തി​ൽ കു​റ​യാ​ത്ത പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കും. യു.​എ.​ഇ അം​ഗീ​കാ​ര​മി​ല്ലാ​ത്ത വി​ദേ​ശ ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഓ​ടി​ച്ചാ​ൽ ആ​ദ്യ ലം​ഘ​ന​ത്തി​ന് 2000 മു​ത​ൽ 10000 ദി​ർ​ഹം വ​രെ പി​ഴ ല​ഭി​ക്കും.

ആ​വ​ർ​ത്തി​ച്ചാ​ൽ 5000 മു​ത​ൽ 50000 വ​രെ പി​ഴ​യും ത​ട​വു​മാ​ണ്​ ശി​ക്ഷ. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യോ ലൈ​സ​ൻ​സി​ൽ ഉ​ൾ​പ്പെ​ടാ​ത്ത മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ക​യോ ചെ​യ്താ​ൽ മൂ​ന്ന് മാ​സം ത​ട​വോ 5000 മു​ത​ൽ 50,000 ദി​ർ​ഹം വ​രെ പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കാം. ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ മൂ​ന്നു മാ​സ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വോ 20000 മു​ത​ൽ ഒ​രു ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കും.

ഗു​രു​ത​ര കു​റ്റ​ങ്ങ​ൾ​ക്ക് ക​ടു​ത്ത ശി​ക്ഷ

പ​രി​ക്കി​ന് കാ​ര​ണ​മാ​വു​ന്ന അ​പ​ക​ട​മു​ണ്ടാ​ക്കി​യ ശേ​ഷം ത​ക്ക​താ​യ കാ​ര​ണ​മി​ല്ലാ​തെ വാ​ഹ​നം നി​ർ​ത്താ​തി​രി​ക്കു​ക, അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു​ള്ള ശ​രി​യാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​തി​രി​ക്കു​ക, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക, കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ടെ ട്രാ​ഫി​ക്, സൈ​നി​ക, സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ബോ​ധ​പൂ​ർ​വം ഇ​ടി​ക്കു​ക തു​ട​ങ്ങി​യ ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ര​ണ്ട് വ​ർ​ഷ​ത്തി​ൽ കൂ​ടാ​തെ ത​ട​വും അ​മ്പ​തി​നാ​യി​രം മു​ത​ൽ ഒ​രു ല​ക്ഷം വ​രെ ദി​ർ​ഹം പി​ഴ​യും ശി​ക്ഷ ല​ഭി​ക്കും. അ​ശ്ര​ദ്ധ മൂ​ലം മ​ര​ണ​മു​ണ്ടാ​യാ​ൽ ത​ട​വും 50,000 ദി​ർ​ഹം വ​രെ പി​ഴ​യും ല​ഭി​ക്കും. എ​ന്നാ​ൽ, ജീ​വ​ഹാ​നി ഉ​ണ്ടാ​വു​ന്ന​ത് റെ​ഡ് സി​ഗ്ന​ൽ മ​റി​ക​ട​ന്നോ, മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ സ്വാ​ധീ​നം മൂ​ലം വാ​ഹ​നം ഓ​ടി​ച്ചോ ആ​ണെ​ങ്കി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ ജ​യി​ൽ ശി​ക്ഷ​യും ഒ​രു ല​ക്ഷ​ത്തി​ൽ കു​റ​യാ​തെ പി​ഴ​യും ശി​ക്ഷ ല​ഭി​ക്കും. സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​തോ റ​ദ്ദാ​ക്കി​യ​തോ ആ​യ ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ക, പ്ര​ള​യ​സ​മ​യ​ത്ത് താ​ഴ്വ​ര​യി​ലൂ​ടെ വാ​ഹ​നം ഓ​ടി​ക്കു​ക എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്കും സ​മാ​ന​മാ​യ ശി​ക്ഷ ല​ഭി​ക്കും. ന​മ്പ​ർ പ്ലേ​റ്റി​ൽ കൃ​ത്രി​മം കാ​ണി​ക്കു​ക, ന​മ്പ​ർ പ്ലേ​റ്റി​ലെ വി​വ​ര​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി തി​രു​ത്തു​ക, അ​ന​ധി​കൃ​ത ന​മ്പ​ർ പ്ലേ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യാ​തി​രി​ക്കു​ക എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്ക് ത​ട​വും 20,000 ദി​ർ​ഹം വ​രെ പി​ഴ​യും ല​ഭി​ക്കും.

Similar News