യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബഹ്‌റൈൻ രാജാവിന്റെ അബുദാബിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
യു എ ഇയും, ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഉപകാരപ്രദമായ പുതിയ സംരംഭങ്ങളിൽ ഒത്ത് ചേർന്ന് പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഈ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ ഇരുവരും വിലയിരുത്തി.
UAE President visits King of Bahrain at his residence in Abu Dhabi#WamNews https://t.co/ctkRuEcBru pic.twitter.com/fXHMCo62mA
— WAM English (@WAMNEWS_ENG) January 24, 2024