ഷാർജ സുൽത്താന്റെ 83ാമത്തെ പുസ്തകം അൽ ഖാസിമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ബഹ്‌റൈനിലെ ബനീ ഉത്ബ ഭരണത്തിന്റെ തുടക്കം എന്ന പുസ്തകമാണ് പ്രസിദ്ധീകരിച്ചത്. 1783ലെ ബഹ്‌റൈനിലെ ബനീ ഉത്ബ ഭരണത്തെക്കുറിച്ചുളള വിപുലമായ പഠനമാണിത്. ചരിത്രം, നാടകം, സാഹിത്യം തുടങ്ങിയ വൈജ്ഞാനിക മേഖലയിലെല്ലാം ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വ്യത്യസ്തങ്ങളായ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.