വാഹന രജിസ്​ട്രേഷൻ പുതുക്കൽ; പുതിയ കാമ്പയിനുമായി ഷാർജ പൊലിസ്​

Update: 2023-06-16 06:35 GMT

വാഹന രജിസ്​ട്രേഷൻ പുതുക്കാൻ പുതിയ കാമ്പയിനുമായി ഷാർജ പൊലിസ്​. കൃത്യസമയത്ത്​ അറ്റകുറ്റ പണികൾ പൂർത്തിയാക്കി വാഹന രജിസ്​ട്രേഷൻ പുതുക്കാൻ ആളുകളെ ബോധവത്കരിക്കുകയാണ്​ കാമ്പയിനിന്‍റെ ലക്ഷ്യം. അടുത്ത മൂന്നു മാസക്കാലം കാമ്പയിൻ നീണ്ടുനിൽക്കും

'റിന്യൂ യുവർ വെഹിക്കിൾ' എന്നാണ്​ കാമ്പയിന്​ പേരിട്ടിരിക്കുന്നത്​. കൃത്യസമയത്ത്​ വാഹന രജിസ്​ട്രേഷൻ പൂർത്തിയാക്കുന്നവർക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്യും. മോ​ട്ടോർ ഇൻഷുറൻസ്​, വാഹന പരിശോധന, പുതുക്കൽ എന്നിവക്കായി കാമ്പയിൻ കാലയളവിൽ പ്രത്യേക ഓഫറുകൾ അടങ്ങുന്ന സമഗ്ര പാക്കേജും ആവിഷ്​കരിച്ചിട്ടുണ്ട്​. നിശ്​ചിത സമയത്ത്​ വാഹന രജിസ്​ട്രേഷൻ പുതുക്കേണ്ടതി​െൻറ ആവശ്യകത ബോധ്യപ്പെടുത്തുന്ന ലഘുലേഖകളും മറ്റും കാമ്പയിൻ കാലയളവിൽ വിതരണം ചെയ്യും. അറബിക്​, ഇംഗ്ലീഷ്​, ഉർദു ഭാഷകളിൽ വിവിധ പരിപാടികളും സംഘടിപ്പിക്കും.

വാഹന രജിസ്​ട്രേഷ​െൻറ പ്രാധാന്യം ഉയർത്തിക്കാട്ടി ​മുമ്പും ഷാർജ പൊലിസ്​ കാമ്പയിനുകൾ നടത്തിയിരുന്നു. പൊതുജനങ്ങൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്​ ഇക്കുറി ഇതാദ്യമാണ്​. വിവിധ വാഹനങ്ങൾക്കായി മൊബൈൽ പരിശോധാനാ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്​. കൂടുതൽ പരിശോധനാ കേന്ദ്രങ്ങളും ഇത്തവണ സജ്​ജമാക്കിയതായിഷാർജ വെഹിക്കിൾ ലൈസൻസിങ്​ വിഭാഗം ഡയരക്​ടർ കേണൽ ഖാലിദ്​ മുഹമ്മദ്​ പറഞ്ഞു.വാഹനങ്ങളുടെ ക്ഷമത പൂർണമായും ഉറപ്പു വരുത്തിയാണ്​ രജിസ്​ട്രേഷൻ പുതുക്കി നൽകുന്നത്​. കൊടും ചൂട്​ ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ ടയറുകളുടെ സുരക്ഷിതത്വം ഉൾപ്പെടെ ഉറപ്പാക്കേണ്ടത്​പ്രധാനമാണ്​. കാമ്പയിന​ുമായി എല്ലാവരും സഹകരിക്കണമെന്നും ഷാർജ പൊലിസ്​ അധികൃതർ നിർദേശിച്ചു

Tags:    

Similar News