അപകടങ്ങൾ കുറയ്ക്കുക, ഗതാഗത സുരക്ഷ ഉറപ്പ് വരുത്തുക ; പ്രചാരണവുമായി റാസൽഖൈമ പൊലീസ്

Update: 2024-07-02 07:25 GMT

ഗ​താ​ഗ​ത സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി ദു​ര​ന്ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘അ​പ​ക​ട​ങ്ങ​ളി​ല്ലാ​ത്ത വേ​ന​ല്‍ക്കാ​ലം’ എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ചാ​ര​ണ​മാ​രം​ഭി​ച്ച് റാ​ക് പൊ​ലീ​സ്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ല്ലാ വ​ര്‍ഷ​വും ന​ട​ത്തി​വ​രു​ന്ന​താ​ണ് ഈ ​കാ​മ്പ​യി​നെ​ന്ന് റാ​ക് പൊ​ലീ​സ് സെ​ന്‍ട്ര​ല്‍ ഓ​പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ അ​ഹ​മ്മ​ദ് അ​ല്‍സാം അ​ല്‍ ന​ഖ്ബി പ​റ​ഞ്ഞു. താ​പ​നി​ല​യി​ലെ വ​ര്‍ധ​ന വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്കൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ര്‍ത്തേ​ണ്ട​തി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടു​ന്ന​താ​ണെ​ന്ന് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

വാ​ഹ​ന ട​യ​റു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്തു​ക​യും വാ​യു​മ​ര്‍ദം അ​ടി​ക്ക​ടി പ​രി​ശോ​ധി​ക്കു​ക​യും വേ​ണം. റേ​ഡി​യേ​റ്റ​റി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് നി​രീ​ക്ഷി​ക്കു​ന്ന​തി​ലും വീ​ഴ്ച വ​രു​ത്ത​രു​ത്. റോ​ഡ് നി​യ​മ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​നൊ​പ്പം ഡ്രൈ​വ​ര്‍മാ​ര്‍ ക്ഷീ​ണം തോ​ന്നു​ന്ന നി​മി​ഷം വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ത്തി വി​ശ്ര​മി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ഓ​ര്‍മി​പ്പി​ക്കു​ന്നു. റാ​ക് വെ​ഹി​ക്കി​ള്‍ വി​ല്ലേ​ജി​ല്‍ ന​ട​ന്ന പ്ര​ചാ​ര​ണ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ വ​കു​പ്പ് മേ​ധാ​വി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ച്ചു.

Tags:    

Similar News