അൽ ദഫ്റ മേഖലയിലെ മദിനത് സായിദ് സൈക്ലിംഗ് ട്രാക്ക് H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഉദ്ഘാടനത്തിന് ശേഷം ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ മദിനത് സായിദ് ഒയാസിസ് പാർക്കിലൂടെ പര്യടനം നടത്തി. ബൈക്ക് അബുദാബി പദ്ധതിയുടെ കീഴിലാണ് മദിനത് സായിദ് സൈക്ലിംഗ് ട്രാക്ക് നിർമ്മിച്ചിരിക്കുന്നത്. അബുദാബി സ്‌പോർട്‌സ് കൗൺസിൽ, അബുദാബി സൈക്ലിംഗ് ക്ലബ് എന്നിവരുമായി സഹകരിച്ച് കൊണ്ട് അൽ ദഫ്റ മുനിസിപ്പാലിറ്റിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
حمدان بن زايد يطّلع على المرافق التي يوفرها "مسار مدينة زايد للدراجات الهوائية" في منطقة الظفرة، ويؤكِّد حِرصَ القيادة على دعم تنمية الرياضة وتعزيز المرافق الرياضية، وتشجيع المشاركة المجتمعية في الأنشطة الرياضية بهدف تعزيز صحة ورفاه المجتمع. pic.twitter.com/D7dig1zTUa
— مكتب أبوظبي الإعلامي (@ADMediaOffice) October 6, 2023
17 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലിംഗ് പാത ഉൾക്കൊള്ളുന്നതാണ് മദിനത് സായിദ് സൈക്ലിംഗ് ട്രാക്ക്. ഇതിന് പുറമെ ഈ സൈക്ലിംഗ് ട്രാക്കിൽ 3 കിലോമീറ്റർ നീളത്തിലുള്ള ഒരു മൗണ്ടൈൻ ട്രാക്കും ഉൾപ്പെടുന്നു. ഈ സൈക്ലിംഗ് ട്രാക്ക് ഉപയോഗിക്കാനെത്തുന്നവർക്കായി 100 വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന പാർക്കിംഗ് ഏരിയ, സോളാർ പവറിൽ പ്രവർത്തിക്കുന്ന 550 ലൈറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.