വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ വി​സ ഓ​ൺ അ​റൈ​വ​ൽ

Update: 2024-10-19 04:12 GMT

യു.​എ​സ്, യു.​കെ, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ടൂ​റി​സ്റ്റ് വി​സ​യു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ഇ​നി യു.​എ.​ഇ​യി​ലേ​ക്ക് മു​ൻ​കൂ​ട്ടി വി​സ​യെ​ടു​ക്കാ​തെ യാ​ത്ര ചെ​യ്യാം. ഈ ​രാ​ജ്യ​ങ്ങ​ളു​ടെ ടൂ​റി​സ്റ്റ് വി​സ​യു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് ഓ​ൺ അ​റൈ​വ​ൽ വി​സ ന​ൽ​കാ​ൻ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​​സ്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി) അ​നു​മ​തി​യാ​യി. നേ​ര​ത്തേ ഈ ​രാ​ജ്യ​ങ്ങ​ളി​ൽ റെ​സി​ഡ​ന്റ്സ്​ വി​സ​യു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക്​ മാ​ത്ര​മാ​യി വി​സ ഓ​ൺ അ​റൈ​വ​ൽ ആ​നു​കൂ​ല്യം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​നി മു​ത​ൽ യു.​എ​സ്, യു.​കെ, ഇ.​യു ടൂ​റി​സ്റ്റ് വി​സ​ക്കാ​ർ​ക്കും വി​സ ഓ​ൺ അ​റൈ​വ​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്ന് ഐ.​സി.​പി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. എ​ന്നാ​ൽ, പാ​സ്പോ​ർ​ട്ടി​നും വി​സ​ക്കും കു​റ​ഞ്ഞ​ത് ആ​റു മാ​സം കാ​ലാ​വ​ധി​യു​ണ്ടാ​യി​രി​ക്ക​ണം. ഇ​വ​ർ​ക്ക് നൂ​റ് ദി​ർ​ഹം ചെ​ല​വി​ൽ 14 ദി​വ​സ​ത്തേ​ക്ക് വി​സ ല​ഭി​ക്കും. 250 ദി​ർ​ഹം ന​ൽ​കി 14 ദി​വ​സ​ത്തേ​ക്കു​കൂ​ടി ഇ​ത്ത​രം വി​സ​ക​ൾ നീ​ട്ടാ​നു​ള്ള അ​നു​മ​തി​യു​മു​ണ്ട്.

യു.​കെ, യു.​എ​സ്, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ വി​സ​യു​ള്ള പാ​സ്പോ​ർ​ട്ടി​ലു​ള്ള​വ​ർ​ക്ക് 250 ദി​ർ​ഹം ചെ​ല​വി​ൽ 60 ദി​വ​സം യു.​എ.​ഇ​യി​ൽ ത​ങ്ങാ​നു​ള്ള വി​സ​യും അ​നു​വ​ദി​ക്കും. ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലെ ത​ന്ത്ര​പ്ര​ധാ​ന ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി യു.​എ.​ഇ മ​ന്ത്രി​സ​ഭ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Tags:    

Similar News