പ​ക​ർ​ച്ച​പ്പ​നി: യുഎഇയിൽ ദേ​ശീ​യ വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​​ൻ ഒ​മ്പ​തി​ന്​ തു​ട​ങ്ങും

Update: 2024-09-06 06:29 GMT

യുഎഇയിൽ പകർച്ചപ്പനി തടയുന്നതിൻറെ ഭാഗമായി ദേശീയ തലത്തിൽ നടത്തുന്ന വാർഷിക സീസണൽ വാക്‌സിനേഷൻ ബോധവത്കരണ കാമ്പയിൻ സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൊതു ജനങ്ങൾക്കിടയിൽ പകർച്ചപ്പനിക്കെതിരായ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിനിൻറെ പ്രധാന ലക്ഷ്യം. പൗരന്മാർ, താമസക്കാർ, സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർ, ആരോഗ്യരംഗത്തെ പ്രവർത്തകർ എന്നിവരുൾപ്പെടെ എല്ലാ ജനവിഭാഗങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തും.

ഇ​തി​നാ​യി രാ​ജ്യ​ത്തെ മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ന​ലു​ക​ളെ ഏ​റ്റ​വും പു​തി​യ അ​ന്ത​ർ​ദേ​ശീ​യ പ്ര​തി​രോ​ധ രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച് സ​ജ്ജ​മാ​ക്കു​ക​യും ടാ​ർ​ഗ​റ്റ് ഗ്രൂ​പ്പു​ക​ൾ​ക്കാ​യി വാ​ക്സി​ൻ ക​വ​റേ​ജ് വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്യും. വ​യോ​ധി​ക​ർ, ഗ​ർ​ഭി​ണി​ക​ൾ, വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ പ​ക​ർ​ച്ച​പ്പ​നി മൂ​ലം ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത​യു​ള്ള​വ​രി​ലാ​യി​രി​ക്കും കാ​മ്പ​യി​ൻ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ക. യു.​എ.​ഇ​യി​ൽ വാ​ർ​ഷി​ക സീ​സ​ണ​ൽ വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ സാ​ധാ​ര​ണ ഒ​ക്​​ടോ​ബ​റി​ലാ​ണ്​ ആ​​രം​ഭി​ക്കാ​റ്. എ​ന്നാ​ൽ, സു​ര​ക്ഷി​ത​മാ​യ ശീ​ത​കാ​ലം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ സെ​പ്​​റ്റം​ബ​റി​ൽ ത​ന്നെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ക്കു​ന്ന​ത്. വാ​ക്സി​നേ​ഷ​നി​ലൂ​ടെ 100 ശ​ത​മാ​നം രോ​ഗ സം​ര​ക്ഷ​ണം ഉ​റ​പ്പു​ന​ൽ​കു​ന്നി​ല്ലെ​ങ്കി​ലും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ കു​റ​ക്കാ​ൻ കു​ത്തി​വെ​പ്പ്​ സ​ഹാ​യ​ക​മാ​വു​മെ​ന്നാ​ണ്​ മ​​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

എ​മി​റേ​റ്റ്​ ഹെ​ൽ​ത്ത്​ സ​ർ​വി​സ​സ്​ (ഇ.​എ​ച്ച്.​എ​സ്), അ​ബൂ​ദ​ബി പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ (എ.​ഡി.​പി.​എ​ച്ച്.​സി), ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ ഓ​ഫ്​ ഹെ​ൽ​ത്ത്​ അ​ബൂ​ദ​ബി, ദു​ബൈ ഹെ​ൽ​ത്ത്​ ​അ​തോ​റി​റ്റി, ദു​ബൈ ഹെ​ൽ​ത്ത്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. സ​മൂ​ഹ​ത്തി​ന്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന​തി​നും അ​തി​ലൂ​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള ഒ​രു ദേ​ശീ​യ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്​ വാ​ർ​ഷി​ക വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​​ൻ. രോ​ഗ കാ​ര​ണ​ങ്ങ​ൾ, ല​ക്ഷ​ണ​ങ്ങ​ൾ, പ്ര​തി​രോ​ധ രീ​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച്​ ബോ​ധ​വ​ത്​​ക​ര​ണം ന​ൽ​കു​ന്ന​തി​ലൂ​ടെ വൈ​റ​സി​ന്‍റെ വ്യാ​പ​നം ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യെ​ന്ന​താ​ണ്​ കാ​മ്പ​യി​​നി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. ക​ടു​ത്ത വേ​ന​ൽ​ക്കാ​ല​മാ​യ ജൂ​ലൈ​യി​ൽ പ​ക​ർ​ച്ച​പ്പ​നി വൈ​റ​സ്​ നി​ല​നി​ൽ​ക്കു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്നു. കാ​ലാ​വ​സ്ഥ മാ​റ്റം, രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ലു​ള്ള യാ​ത്ര​ക​ൾ, വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്​ എ​ന്നി​വ​യാ​ണ്​ ഇ​തി​ന്​ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. വേ​ന​ൽ അ​വ​ധി​ക്കു​​ശേ​ഷം സ്കൂ​ളി​ലേ​ക്ക്​ പോ​കു​ന്ന​തി​ന്​ മു​മ്പാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വാ​ക്സി​ൻ ല​ഭ്യ​മാ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും ഡോ​ക്ട​ർ​മാ​ർ എ​ടു​ത്തു​പ​റ​ഞ്ഞി​രു​ന്നു.

Tags:    

Similar News