ഓവർടേക്ക് ചെയ്യുമ്പോഴും ലൈനുകൾ മാറുമ്പോഴും ഡ്രൈവർമാർ ബ്ലൈൻഡ് സ്പോട്ട് ശ്രദ്ധിക്കണം ; അബൂദാബി പൊലീസ്
ഓവർടേക്ക് ചെയ്യുമ്പോഴും ലൈനുകൾ മാറുമ്പോഴും ഡ്രൈവർമാർ ബ്ലൈൻഡ് സ്പോട്ട് (റിയർവ്യൂ മിററിലും മുൻ ഗ്ലാസിലും നോക്കുമ്പോൾ റോഡിൽ കാണാത്ത ഇടം) പരിശോധിക്കണമെന്ന് അബൂദബി പൊലീസ്.
ബ്ലൈൻഡ് സ്പോട്ടുകളിൽ മറ്റു വാഹനങ്ങൾ ഉണ്ടാവില്ലെന്ന ധാരണയിൽ വാഹനങ്ങൾ ലൈനുകൾ മാറുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള ഗതിമാറ്റം ഒഴിവാക്കി പകരം വാഹനത്തിന്റെ വേഗം കുറച്ചും വശത്തേക്ക് മാറുന്നതിനുള്ള സിഗ്നലുകൾ നൽകിയുമാകണം ലൈൻ മാറേണ്ടതെന്ന് പൊലീസ് നിർദേശിച്ചു.
ബ്ലൈൻഡ് സ്പോട്ടിൽ മറ്റു വാഹനങ്ങളുണ്ടെങ്കിൽ ഇവ അറിയിക്കുന്ന സംവിധാനങ്ങൾ ചില വാഹനങ്ങളിൽ ഉണ്ടെന്നും ഇതിലൂടെ അപകടങ്ങൾ ഒഴിവാക്കാനാകുമെന്നും പൊലീസ് സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു.