25,350 ദിർഹം കൈവശപ്പെടുത്തി അക്കൗണ്ടന്റ് : തിരികെ നല്കാൻ വിധിച്ച് കോടതി

Update: 2022-11-16 06:55 GMT


യു എ ഇ : ജീവനക്കാർക്ക് വേതമായി നൽകാൻ മാനേജർ അക്കൗണ്ടന്റിനെ ഏല്പിച്ച 25,350 ദിർഹം പണം തിരിച്ച് നൽകാൻ കോടതി വിധി. 6 ജീവനക്കാരുടെ വേതനതുക ബാങ്കിൽ ഇടുന്നതിനായി മാനേജർ അക്കൗണ്ടന്റിനെ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഈ തുക ബാങ്കിൽ നിക്ഷേപിക്കാതെ കൈവശപ്പെടുത്തുകയും തിരികെ നല്കാൻ അക്കൗണ്ടന്റ് വിസമ്മതിക്കുകയായിരുന്നു. കോൺട്രാക്ടിങ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലിചെയ്യുന്ന 36 കാരനാണ് 6 ജീവനക്കാരുടെ വേതനത്തുക കൈവശപ്പെടുത്തിയത്.

സൗഹൃദപരമായി ചോദിച്ചിട്ടും പണം തിരികെ നൽകാത്തതിനെത്തുടർന്ന് മാനേജർ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. എതിർകക്ഷി പണം സ്വീകരിച്ചതിന്റെ രേഖകളും, ജീവനക്കാർക്ക് സാലറി ലഭിച്ചിട്ടില്ല എന്നതിന്റെ തെളിവുകളും ഹാജരാക്കിക്കൊണ്ടാണ് മാനേജർ പരാതി നൽകിയത്. റാസൽഖൈമ ഭാഗിക സിവിൽ കോടതി പ്രതിഭാഗത്തോട് 25,350 ദിർഹം തിരികെ നൽകണമെന്ന് വിധിച്ചു, കൂടാതെ പരാതിക്കാരന്റെ കോടതി ഫീസും ചെലവും നൽകാനും ഉത്തരവിട്ടു.

Similar News