250000 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപെട്ട് ഡോക്ടർക്കെതിരെ രോഗി നൽകിയ ഹർജി തള്ളി സുപ്രീംകോടതി

Update: 2022-11-07 07:25 GMT


യു എ ഇ : അബുദാബിയിൽ ഹെർണിയ ഓപ്പറേഷനിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചെന്നാരോപിച്ച് യുവാവ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി . നഷ്ടപരിഹാരമായി 250000 ദിർഹം ആവശ്യപെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്.കീഴ്കോടതി വിധി പ്രകാരം ഡോക്ടറും ആശുപത്രിയും നഷ്ടപരിഹാരത്തുക നൽകണമെന്ന വിധിക്കെതിരെ ഡോക്ടർ അപ്പീൽ നൽകുകയായിരുന്നു.

പ്രസ്തുത ആശുപത്രിയിൽ ഹെർണിയ ഓപ്പറേഷന് എത്തിയ യുവാവിന് ഓപ്പറേഷനു ശേഷം ദേഹാസ്വാസ്ഥ്യതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറിന്റെ പിഴവാണെന്ന് അബുദാബി മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി റിപ്പോർട്ട് നൽകുകയായിരുന്നു. ഈ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചുകൊണ്ടായിരുന്നു കീഴ്കോടതിയിൽ യുവാവ് കേസ് ഫയൽ ചെയ്തത്. തുടർന്ന് കീഴ്ക്കോടതി ഡോക്ടറും, ഇൻഷുറൻസ് കമ്പനിയും, ആശുപത്രിയും ചേർന്ന് നഷ്ടപരിഹാരത്തുക ഹർജിക്കാരന് നൽകണമെന്ന് വിധിക്കുകയായിരുന്നു. എന്നാൽ കീഴ്ക്കോടതിയുടെ ഈ വിധിക്കെതിരെ ഡോകട്ർ കേസ് ഫയൽ ചെയ്തതിനെ തുടർന്ന് പുതിയ റിപ്പോർട്ട് വരുന്നത് വരെ സുപ്രീം കോടതി കേസ് തള്ളിവച്ചു. നിലവിൽ ഹർജിക്കാരൻ പ്രതിഭാഗത്തിന് നിയമപരമായി ചിലവായ തുക നൽകണം.

Similar News