ജനുവരി മുതൽ സ്വദേശിവത്കരണം പാലിക്കാത്ത കമ്പനികൾക്ക് കനത്ത പിഴ, 6000 ദിർഹം മാസം പിഴ

Update: 2022-11-17 06:52 GMT


യു എ ഇ : യു എ ഇ യിൽ സ്വദേശിവൽക്കരണം ശക്തമാകുന്നു. 2026നുള്ളിൽ സ്വദേശീവത്കരണം 10 ശതമാനത്തിലേക്ക് ഉയർത്തും. 50 ജീവനക്കാരിൽ അധികമുള്ള കമ്പനികൾ 2% സ്വദേശിവത്കരണം നിർബന്ധമായും നടത്തിയിരിക്കണം. കൂടാതെ ഓരോ വർഷവും കമ്പനിയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2% വീതം ഉയർത്തി 2026 നുള്ളിൽ 10 % സ്വദേശിവത്ക്കരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 2023 ജനുവരി മുതൽ നിബന്ധനകൾ പാലിക്കാത്ത കമ്പനികളിൽ നിന്നും കനത്ത പിഴ ഈടാക്കും. നിർദിഷ്ട ക്വാട്ടയിൽ ജോലിയിൽ ചേർക്കാത്ത ഓരോ സ്വദേശിക്കും ഒരു മാസത്തേക്ക് 6000 ദിർഹം വീതം പിഴ ഈടാക്കും.ഒരുവർഷത്തേക്ക് 72000 ദിർഹവും പിന്നീട് മാസം 1000 ദിർഹം പിഴ എന്ന രീതിയിലേക്കും ഉയരും. ഗവണ്മെന്റ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം മിനിസ്ട്രി ഓഫ് ഹ്യൂമൺ റിസോഴ്സ്‌ ആൻഡ് എമിറാതൈസേഷൻ വഴി ഡിജിറ്റലായാണ് പിഴയടക്കേണ്ടത്.

Similar News