ക്യാപ്റ്റന്റെയും ഉടമയുടേം അശ്രദ്ധ ;നാലു നാവികരുടെ മരണത്തിൽ 6 മാസം ജയിൽ ശിക്ഷയും ദിയ ധനം നൽകാനും കോടതിവിധി
യു എ ഇ : വൈദുതഘാതമേറ്റ് നാല് നാവികർ മരിച്ച സംഭവത്തിൽ കപ്പലുടമക്കും ക്യാപ്റ്റനും ആറ് മാസം ജയിൽ ശിക്ഷയും ദിയാ ധനം നൽകാനും വിധിച്ച് കോടതി. കപ്പലിന്റെ ക്യാപ്റ്റന്റെയും ഉടമയുടെയും അശ്രദ്ധയും സുരക്ഷാസംവിധാനങ്ങളുടെ അഭാവം മൂലവുമാണ് നാവികർ വൈദുതഘാതമേറ്റ് മരിച്ചത്.
കഴിഞ്ഞ ജൂണിൽ ദുബായിലെ അൽ ഹംരിയ തുറമുഖത്ത് നിന്ന് പുറപ്പെട്ട ലഞ്ച് ക്രൂയിസിൽ വാട്ടർ ടാങ്കിൽ ചരിവുണ്ടെന്ന് കാണിച്ച് ക്യാപ്റ്റൻ മൂന്ന് നാവികരോട് വാട്ടർടാങ്കിലേ വെള്ളം വറ്റിക്കണം എന്ന് പറയുകയായിരുന്നു. മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമത്തിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. വൈദ്യുതി നിത്തുന്നതിനുള്ള സംവിധാനങ്ങൾ ഒന്നും തന്നെ കപ്പലിൽ ഉണ്ടായിരുന്നില്ല. രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ ഇവരെ രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു നാവികനും മരിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് തുറമുഖത്തേക്ക് മടങ്ങാനുള്ള സിഗ്നൽ കൊടുക്കുകയായിരുന്നു.