മന്ത്രവാദ നിരോധന നിയമം ; യു എ ഇ യിൽ നിയമം ലംഘിച്ചാൽ തടവ് ശിക്ഷയും 50000 ദിർഹത്തിൽ കുറയാത്ത പിഴയും

Update: 2022-10-17 14:29 GMT



രാജ്യത്ത് മന്ത്രവാദമോ, ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുകയോ, പ്രോത്സാഹിപ്പിക്കുകയോ, സഹായങ്ങൾ നൽകുകയോ ചെയ്താൽ തടവ് ശിക്ഷയും 50000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ഔദ്യോഗിക സോഷ്യൽ മീഡിയ വഴി അറിയിച്ചു.

അന്ധവിശ്വാസം, മന്ത്രവാദം,ആഭിചാരം പോലുള്ള കർമ്മങ്ങൾ കർശനമായും നിരോധിച്ച രാജ്യമാണ് യു എ ഇ. രാജ്യത്ത് മന്ത്രവാദ പ്രവർത്തനങ്ങൾ നിരോധിതമാണെന്ന് താമസക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2021 ലെ ഫെഡറൽ നിയമപ്രകാരം മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതിനോ ഉപദ്രവിക്കുന്നതിനോ വേണ്ടി വ്യാമോഹം, മന്ത്രവാദം, വഞ്ചന എന്നിവ ചെയ്യുന്നവർക്ക് തടവ് ശിക്ഷയും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കുമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

Similar News