കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകൾ ഇറക്കി ഷാർജ പോലീസ് ;47 % കുറഞ്ഞെന്ന് കണക്ക്

Update: 2022-10-04 07:49 GMT


ഷാർജയിൽ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ഡ്രോണുകൾ വിന്യസിച്ചതിനെത്തുടർന്ന് കുറ്റകൃത്യങ്ങളുടെ നിരക്ക് 47 ശതമാനം കുറഞ്ഞു. ഷാർജയിലെ വ്യാവസായിക മേഖലകളിലെ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന് ഡ്രോണുകളുടെ ഉപയോഗം സഹായിച്ചെന്ന് സംരംഭത്തിന്റെ തലവൻ ലെഫ്റ്റനന്റ് കേണൽ ഹിലാൽ അബ്ദുല്ല അൽ സുവൈദി പറഞ്ഞു.കഴിഞ്ഞ 20 മാസമായി കേസുകളിൽ കുറവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടുന്നതിൽ ഷാർജ പോലീസ് 100 ശതമാനം വിജയം നേടിയതായും അദ്ദേഹം പറഞ്ഞു.മുമ്പ് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രതികളുടെ നീക്കങ്ങൾ ട്രാക്കുചെയ്യുന്നത് ഉൾപ്പെടെയുള്ള പുതിയ സംവിധാനങ്ങൾ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയുന്നതിന് കാരണമായെന്നും ലെഫ്റ്റനന്റ് കേണൽ ചൂണ്ടിക്കാട്ടി.

Similar News