ദുബായിൽ 35 നിലകളുള്ള കൂറ്റന്‍ കെട്ടിടത്തിൽ തീപിടിത്തം, ആളപായമില്ല

Update: 2022-11-07 13:36 GMT


ദുബായിൽ : ദുബായ് ഡൗണ്‍ടൗണിലെ 35 നില കെട്ടിടത്തില്‍ തീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് കൂറ്റന്‍ കെട്ടിടത്തിൽ തീപടര്‍ന്നു പിടിക്കുകയായിരുന്നു. രണ്ട മണിക്കൂറെടുത്താണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്. ദുബൈ ഡൗണ്‍ടൗണിലെ ബൊലേവാഡ് വാക്കിലെ എട്ടാം ടവറിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുണ്ടായിരുന്ന ആളുകളെ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് അഞ്ചു നിമിഷത്തിൽത്തന്നെ ഫയർ ഫോഴ്സ് എത്തി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുലർച്ചെ 3. 11 ന് ഉണ്ടായ തീപിടുത്തം 4, 52 ഓടെയാണ് നിയന്ത്രണവിധേയമായത്. 8 നിലകളോളം കത്തിനശിച്ചു. 2021 ൽ ആദ്യം മൂന്ന് പാദങ്ങൾ കഴിഞ്ഞപ്പോൾ ഏകദേശം 73 തീടുത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈവർസ്ഥവും ഇതേ സമയത്തിനുള്ളിൽ 69 തീപിടുത്ത കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 5 % തീപിടുത്ത കേസുകൾ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും ദുബായ് സിവിൽ ഡിഫെൻസ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. ഇന്റർനാഷണൽ ഫയർ സേഫ്റ്റി രീതികളാണ് ദുബായ് യപിന്തുടരുന്നതെന്നും കേസുകൾ കുറയ്ക്കാൻ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സിവിൽ ഡിഫെൻസ് അറിയിച്ചു. 

Similar News