ദുബായ് റൺ : നാളെ രാവിലെ 3.30 മുതൽ മെട്രോ പ്രവർത്തനമാരംഭിക്കും

Update: 2022-11-19 12:50 GMT


ദുബായ് : ദുബായ് റണ്ണിൽ പതിനായിരങ്ങൾ പങ്കെടുക്കുമെന്നതിനാൽ ദുബായ് മെട്രോ പതിവിലും നേരത്തെ പ്രവർത്തനമാരംഭിക്കും. ദുബായ് റണ്ണിൽ പങ്കെടുക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ യാത്ര സുഗമമാക്കുന്നതിനു വേണ്ടിയാണ് തീരുമാനമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് (ആർടിഎ) അതോറിറ്റി ട്വീറ്റ് ചെയ്തു.രാവിലെ 4 മാണി മുതൽ 10 മാണി വരെയാണ് ദുബായ് റൺ നടക്കുന്നത്.

ധാരാളം ആളുകൾക്ക് യാത്ര ചെയ്യേണ്ടാതിനാൽ ദുബായ് മെട്രോ നാളെ പുലർച്ചെ 3.30 മുതൽ പ്രവർത്തനമാരംഭിക്കും . അഞ്ചു കിലോമീറ്ററിൽ പങ്കെടുക്കുന്നവർക്ക് എമിറേറ്റ്‌സ് ടവേഴ്‌സ് അല്ലെങ്കിൽ ഫിനാൻഷ്യൽ സെന്റർ സ്റ്റേഷനുകൾ വഴിയും 10 കിലോമീറ്ററിൽ പങ്കെടുക്കുന്നവർക്ക് വേൾഡ് ട്രേഡ് സെന്റർ സ്റ്റേഷൻ വഴിയോ മാക്‌സ് സ്‌റ്റേഷൻ വഴിയോ എത്തിച്ചേരാം. മെട്രോകളിൽ യാത്രചെയ്യുന്നതിനായുള്ള തങ്ങളുടെ നോൽ കാർഡുകളിൽ ബാലൻസ് പരിശോധിക്കുകയും റിട്ടേൺ ടിക്കറ്റുകൾക്കായി 15 ദിർഹം ചാർജ് ചെയ്യുകയും വേണമെന്ന് നിർദേശിച്ചു.മുൻകൂട്ടി ബാലൻസ് ചെയ്തവർക്ക് തിരക്കിൽ നിന്നും ഒഴിവാകാൻ സാധിക്കും. കാർഡിൽ ബാലൻസ് ചാർജ് ചെയ്യുന്നതിനായി മെഷീനുകളും, കൗണ്ടറുമുണ്ട്. മെഷീനുകളിൽ സ്വന്തമായി ചാർജ് ചെയ്യാൻ സാധിക്കും. കൗണ്ടറുകൾ വഴി ഉദ്യോഗസ്ഥരും കാർഡുകൾ ചാർജ് ചെയ്ത് നൽകുന്നതാണ്. കൂടാതെ കൗണ്ടറുകളിൽ നിന്ന് പുതിയ കാർഡുകൾ എടുക്കുവാനും സാധിക്കും. 25 ദിർഹമാണ് ഒരു പുതിയ കാർഡിനായി ചിലവാക്കേണ്ടത്, അതേസമയം 19 ദിർഹം ഈ കാർഡിൽ നമുക്ക് ചാർജ് ചെയ്ത് ലഭിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ പുതിയ കാർഡുകൾ എടുക്കുമ്പോൾ 6 ദിർഹമാണ് ചിലവാകുന്നുള്ളു. ബാക്കിയുള്ള പണം കാർഡിൽ ചാർജ് ചെയ്ത് ലഭിക്കുന്നു.

Similar News