എണ്ണ ഉത്പാദനം വർധിപ്പിക്കും ; വാർത്തകൾ നിഷേധിച്ച് യുഎഇയും സൗദി അറേബ്യയും
അബുദാബി : എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് യുഎഇയും സൗദി അറേബ്യയും. എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്ന് യുഎഇയും സൗദിയും ആവര്‍ത്തിച്ചു. എണ്ണ ഉല്‍പ്പാദക, കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്‌സ് പ്ലസ് അംഗങ്ങളുമായി ക്രൂഡ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ യുഎഇ നിഷേധിച്ചു.
ഒപെക്‌സ് പ്ലസ് തീരുമാനം അനുസരിച്ച് നിലവിലെ കരാര്‍ അടുത്തവര്‍ഷം അവസാനം വരെ തുടരുമെന്നും വ്യക്തമാക്കി. പ്രതിദിന എണ്ണ ഉല്‍പ്പാദനം 20 ലക്ഷം ബാരല്‍ കുറയ്ക്കാന്‍ ഒപെക്‌സ് പ്ലസ് ഒക്ടോബറിലാണ് തീരുമാനമെടുത്തത്.