ലോകത്തിന് ഓയിലും ഗ്യാസും ആവശ്യമുള്ളിടത്തോളം കാലം യു എ ഇ ലഭ്യമാക്കും, യു എ ഇ പ്രസിഡന്റ്
യു എ ഇ : ലോകത്തിന് ഓയിലും ഗ്യാസും ആവശ്യമുള്ളിടത്തോളം കാലം യു എ ഇ ലഭ്യമാക്കുമെന്ന് യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ അൽ നഹ്യാൻ. ഈജിപ്തിൽ നടന്ന കോപ്പ് 27 ഉച്ചകോടിയിലാണ് യു എ ഇ പ്രസിഡന്റ് അഭിപ്രായം പ്രകടിപ്പിച്ചത്. ലോകത്തിന് എണ്ണ ഉത്പന്നങ്ങൾ ലോകത്തിന് നല്കാൻ ഉത്തരവാദിത്വമുള്ളവരാണെന്നും തങ്ങൾ അത് ലോകത്തിന് ആവശ്യമുള്ളിടത്തോളം കാലം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ദുബായ് എക്സ്പോ സിറ്റിയിൽ നടക്കാൻ പോകുന്ന കോപ്പ് 28 ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടിയായ പാരീസ് ക്ലൈമറ്റ് ഉടമ്പടി മുന്നോട്ടുവച്ച കാര്യങ്ങളായിരിക്കും ആദ്യം പരിഗണിക്കുകയെന്നും യു എ ഇ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടിയാണ് പാരീസ് ഉടമ്പടി. പാരീസ് ഒത്തുതീർപ്പ് അല്ലെങ്കിൽ പാരീസ് കാലാവസ്ഥാ ഉടമ്പടികൾ എന്നാണ് ഈ ഉടമ്പടി അറിയപ്പെടുന്നത്. 2015 ൽ അംഗീകരിച്ച ഈ ഉടമ്പടിയിൽ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കൽ, കാലാവസ്ഥാ വ്യതിയാനം പൊരുത്തപ്പെടുത്തൽ, ക്ലൈമറ്റ് ഫിനാൻസ് എന്നിവ ഉൾക്കൊള്ളുന്നു. 2015-ൽ ഫ്രാൻസിലെ പാരീസിനു സമീപം നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ 196 കക്ഷികൾ ചേർന്നാണ് ഈ ഉടമ്പടി ചർച്ച ചെയ്തത്.